നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം!! പുതിയ പ്രതീക്ഷകൾ പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാഖാൻ
ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി പക് പ്രധാനമന്ത്രി ഇമ്രഖാൻ . ട്വിറ്ററിലൂടെയാണ് മോദിയ്ക്ക് ഇമ്രാൻഖാൻ ആശംസ അറിയിച്ചത്. കൂടാതെ പുതിയ സർക്കാരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും ഇമ്രാൻഖാൻ ട്വിറ്ററിൽ കുറിച്ചു.

ബജെപിയുടേയും സംഖ്യകക്ഷികളുടേയും തിരഞ്ഞെടുപ്പ് വിജയത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണേന്ത്യയിൽ സമാധാനം, വികസനം എന്നീ വിഷത്തിൽ ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നു- ഇമ്രാഖാൻ ട്വിറ്റ് ചെയ്തു. പുൽവാമ ഭീകരാക്രമണം, തരിച്ചുള്ള പാകിസ്ഥാൻ അതിർത്തിയിൽ നടത്തിയ വ്യോമാക്രമണവും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് നേരത്തെ ഇമ്രാഖാൻ പറഞ്ഞിരുന്നു.കോൺഗ്രസ് പാർട്ടി നയിക്കുന്ന സർക്കാരാണ് അടുത്തതായി വരാൻ പോകുന്നതെങ്കിൽ കശ്മീർ വിഷയത്തിൽ പാകിസ്താനുമായി ഒരു ഒത്ത്തീർപ്പ് ആവശ്യപ്പെട്ടാൻ ഭയമായിരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
I congratulate Prime Minister Modi on the electoral victory of BJP and allies. Look forward to working with him for peace, progress and prosperity in South Asia
— Imran Khan (@ImranKhanPTI) May 23, 2019












Click it and Unblock the Notifications