കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യ

Google Oneindia Malayalam News

ഛണ്ഡീഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ പ്രളയമുണ്ടാക്കാന്‍ പാകിസ്താന്റെ നിഗൂഢനീക്കം. ഫിറോസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയിലെ തീരമേഖലയില്‍ പാര്‍ക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി. സത്‌ലജ് നദിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ കൂടുതല്‍ വെള്ളം ഇന്ത്യയിലേക്ക് ഒഴുക്കിവിടുകയായിരുന്നു പാകിസ്താന്‍. ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചില ഗ്രാമങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.

കൂടൂതുല്‍ പട്ടാളത്തെ മേഖലയില്‍ വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത് തുടരവെയാണ് പാകിസ്താന്‍ പ്രതികാര നടപടികള്‍ തുടരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രളയ ഭീഷണിയില്‍

പ്രളയ ഭീഷണിയില്‍

പഞ്ചാബ് അതിര്‍ത്തി ജില്ലയായ ഫിറോസ്പൂരിലെ ഗ്രാമങ്ങളാണ് പ്രളയ ഭീഷണിയില്‍ കഴിയുന്നത്. മഴ കനത്തതോടെ പാകിസ്താന്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. കൂടുതല്‍ വെള്ളം വന്നതോടെ സത്‌ലജ് നദി കരകവിഞ്ഞു.

 മുന്നറിയപ്പ് നല്‍കി

മുന്നറിയപ്പ് നല്‍കി

ഫിറോസ്പൂര്‍ ജില്ലാ ഭരണകൂടം അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയപ്പ് നല്‍കി. ദ്രുതകര്‍മ സേനയെയും പട്ടാളത്തെയും ജില്ലയില്‍ വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്. ചില ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കടലിനടിയില്‍ കൂടി ഭീകരര്‍ | Oneindia Malayalam
മാറിത്താമസിക്കണം

മാറിത്താമസിക്കണം

ടെന്‍ഡിവാല ഗ്രാമത്തിലാണ് പ്രളയ സാധ്യത കൂടുതലുള്ളതെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. സത്‌ലജ് നദീ കരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി കൂടുതല്‍ വെള്ളം എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്.

കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു

കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഫിറോസ്പൂരില്‍ നിയമിച്ചു. ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ പട്ടാളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. അടുത്തിടെ മഴ ശക്തമായതും മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ കാരണമാണ്.

സംയുക്ത അവലോകന യോഗം

സംയുക്ത അവലോകന യോഗം

അതിര്‍ത്തി ജില്ലകളുടെ സംയുക്ത അവലോകന യോഗം വിളിച്ച മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തകരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിറോസ്പൂര്‍, ജലന്ധര്‍, കപുര്‍ത്തല, രുപ്‌നഗര്‍ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 മണല്‍ നിറച്ച ചാക്കുകള്‍

മണല്‍ നിറച്ച ചാക്കുകള്‍

ജലസേചന-നഗരാസൂത്രണ വകുപ്പുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. നദീക്കരകളില്‍ മണല്‍ നിറച്ച ചാക്കുകള്‍ അടുക്കിവച്ചിരിക്കുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും മുന്‍കരുതല്‍ നടപടിയെന്നോണമാണ് ഇതെല്ലാം ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

17 ഗ്രാമങ്ങളില്‍ വെള്ളം കയറി

17 ഗ്രാമങ്ങളില്‍ വെള്ളം കയറി

ഫിറോസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ പോലീസ് മേധാവിയും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തിയില്‍ ജലനിരപ്പ് ഉയര്‍ന്ന് പ്രളയ സാഹചര്യമുണ്ടായിരുന്നു. പാകിസ്താന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതായിരുന്നു കാരണം. അന്ന് 17 ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്.

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപിഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

English summary
Pak releases more water, flood threat in villages in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X