കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണസംഘം ഞായറാഴ്ച ഇന്ത്യയില്‍ എത്തും

  • By Neethu
Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണ സംഘം ഞായറാഴ്ച ഇന്ത്യയില്‍ എത്തും. ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്, മിലിറ്ററി ഇന്റലിജന്‍സ്, പോലീസ് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘങ്ങളാണ് അന്വേഷണത്തിന് എത്തുന്നത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് പാക് സംഘം അന്വേഷണത്തിന് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയും പാകിസ്താനും സംയുക്തമായി നടത്തുന്ന അന്വേഷണത്തില്‍ പാകിസ്താനില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതിയും ഇന്ത്യ ഈ സാഹചര്യത്തില്‍ അന്വേഷിക്കും.

ഇന്ന് സന്ദര്‍ശനം

ഇന്ന് സന്ദര്‍ശനം


പത്താന്‍കോട് ആക്രമണത്തെ തുടര്‍ന്ന് അഞ്ചംഗ പാക് അന്വേഷണ സംഘം ഇന്ന് ഇന്ത്യയില്‍ എത്തും. ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്, മിലിറ്ററി ഇന്റലിജന്‍സ്, പോലീസ് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘങ്ങളാണ് അന്വേഷണത്തിന് എത്തുന്നത്.

ചൊവ്വാഴ്ച വിമാനത്താവളം സന്ദര്‍ശനം

ചൊവ്വാഴ്ച വിമാനത്താവളം സന്ദര്‍ശനം


ചൊവ്വാഴ്ച പത്താന്‍കോട് വിമാനത്താവളം പാക് സംഘം സന്ദര്‍ശിക്കും

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍


ഭീകരര്‍ തട്ടിക്കൊണ്ട് പോയ സീനിയര്‍ പോലീസ് ഓഫീസര്‍ ഗുരുദാസ്പൂര്‍ എസ്പിയെ ചോദ്യം ചെയ്യുന്നതിന് അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാചകക്കാരനായ മദന്‍ഗോപാലിനെ ചോദ്യം ചെയ്‌തേക്കുമെന്നും പറയുന്നു.

വ്യോമസേന താവളത്തില്‍ പ്രവേശനമില്ല

വ്യോമസേന താവളത്തില്‍ പ്രവേശനമില്ല


വ്യോമസേന താവളത്തില്‍ ടെക്‌നിക്കല്‍ മേഖലയിലേക്ക് പാക് സംഘത്തിന് പ്രവേശിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. യുദ്ധവിമാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉള്ളതിനാലാണ് പ്രവേശിപ്പിക്കാത്തത്.

English summary
In a first, a joint investigation team from Pakistan comprising representatives from Inter Services Intelligence or ISI, Military Intelligence and police will arrive in India today as part of its probe into the Pathankot airbase attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X