കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ പെല്ലറ്റ് ആക്രമണം: ഇന്ത്യന്‍ സെലിബ്രിറ്റികളോട് പാകിസ്താന് പറയാനുള്ളത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം പെല്ലറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേഥധവുമായി പാക് സംഘടന രംഗത്ത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ങ്ങളോടെയാണ് ഇന്ത്യന്‍ സൈന്യം പെല്ലറ്റ് ഷെല്ലാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അള്ളാഹു അക്ബര്‍ മുഴക്കി ആക്രമണം, ഇസ്ലാമിക് തീവ്രവാദികളെ പോലീസ് വധിച്ചുഅള്ളാഹു അക്ബര്‍ മുഴക്കി ആക്രമണം, ഇസ്ലാമിക് തീവ്രവാദികളെ പോലീസ് വധിച്ചു

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് കശ്മീര്‍ പ്രശ്‌നത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന് നേതൃത്വം നല്‍കുകയാണ് പാക് സംഘടന. പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ് താരം വിരാട് കോലി, സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കജോള്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, ഹൃത്വിക് റോഷന്‍, ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് സംഘടന ക്യാമ്പയിനിനായി ഉപയോഗിച്ചിട്ടുള്ളത്. കശ്മീര്‍ ജനത ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും താരങ്ങള്‍ തുടരുന്ന നിശബ്ദത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ക്യാമ്പയിന്‍

പെല്ലറ്റ് ഷെല്ലുകള്‍

പെല്ലറ്റ് ഷെല്ലുകള്‍

ഒരിനം ഷോട്ട് ഗണ്ണില്‍ നിന്ന് ഉതിര്‍ക്കപ്പെടുന്ന ചിതറിത്തെറിക്കുന്ന ഷെല്ലുകളാണ് പെല്ലറ്റ് ഷെല്ലുകള്‍. ഒരു പെല്ലറ്റ് കാറ്റ്രിഡ്ജിനുള്ളില്‍ 600 വെടിയുണ്ടകളാണുണ്ടാവുക. ഈയവും ടംങ്സ്റ്റണും ചേര്‍ത്തുണ്ടാക്കിയ ചീളുകളായിരിക്കും ഇവ.

നെവര്‍ ഫോര്‍ഗെറ്റ് പാകിസ്താന്‍

നെവര്‍ ഫോര്‍ഗെറ്റ് പാകിസ്താന്‍

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഇന്ത്യന്‍ സൈന്യം കശ്മീര്‍ ജനതക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.

ക്യാമ്പയിന്‍

ക്യാമ്പയിന്‍

റബ്ബര്‍ പെല്ലറ്റ് ഷെല്ലുകള്‍ മുഖത്ത് തറച്ച ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ്, ക്രിക്കറ്റ് താരം വിരാട് കോലി, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കജോള്‍ എന്നിവരുടെ ചിത്രത്തിനൊപ്പം സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍

പ്രധാനമന്ത്രിയോട്

പ്രധാനമന്ത്രിയോട്

റബ്ബര്‍ പെലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ മോദിയുടെ ചിത്രത്തോടൊപ്പം ജനങ്ങളോടുള്ള പോലീസിന്റെ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിനൊപ്പം പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്ന കത്തും സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനോട്

മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനോട്

കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റും പത്രങ്ങളും നിരോധിച്ച സര്‍ക്കാര്‍ നടപടിയില്‍ ഫേസ്ബുക്ക് പ്രതികരിക്കാത്തതിനെ കുറ്റപ്പെടുത്തുന്ന കത്തില്‍ പരിക്കേറ്റ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗുമായി അഭിമുഖത്തിനെത്തുന്ന മാധ്യമപ്രവര്‍ത്തകനെയും ഓര്‍മ്മിപ്പിക്കുന്നു.

ഐശ്വര്യ റായിയോട്

ഐശ്വര്യ റായിയോട്

നാല് വയസ്സുകാരിയായ ആരാധ്യയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സിആര്‍പിഎസ് ജവാന്‍ നിങ്ങള്‍ക്കെതിരെ പെല്ലറ്റ് ഷെല്‍ ആക്രമണം നടത്തുന്നതിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നാണ് ഐശ്വര്യ റായിയോടുള്ള തചോദ്യം. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെക്കുറിച്ചും കത്ത് ഓര്‍മ്മിപ്പിക്കുന്നു.

കോലിയോട്

കോലിയോട്

ക്രിക്കറ്റ് പരിശീലനം കഴിഞ്ഞ് മടങ്ങുംവഴി പെല്ലറ്റ് ആക്രമണത്തില്‍ ഇടതുകണ്ണിന് പരിക്കേറ്റ ക്രിക്കറ്റ് ആരാധകന്റെ അനുഭവം വിവരിക്കുന്നതാണ് കോലിക്കുള്ള കത്ത്. തനിക്ക് വേണ്ടി ആരും സംസാരിക്കാനില്ലാത്തതിന്റെ നിസ്സഹായതയും കത്തില്‍ വ്യക്തമാക്കുന്നു.

അമിതാഭ് ബച്ചനോട്

അമിതാഭ് ബച്ചനോട്

നിങ്ങളുടെ പരിക്കുകളെക്കുറിച്ച് അറിഞ്ഞതില്‍ ക്ഷമിക്കുക. നിങ്ങളും സിആര്‍പിഎഫിന്റെ ജോലിയില്‍ ഇടപെട്ടിരുന്നോ. ആക്രമണത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ച മകനെക്കുറിച്ച് പറയുന്ന സന്ദേശമാണ് ബച്ചനുള്ള കത്തിലുള്ളത്.

ആലിയ ഭട്ടിനോട്

ആലിയ ഭട്ടിനോട്

നിങ്ങള്‍ക്ക് പരിക്കേറ്റതില്‍ ഖേദിക്കുന്നുവെന്ന് പറയുന്ന ബാലന്‍ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പെല്ലറ്റ് ഷെല്ലാക്രമണത്തില്‍ തനിക്ക് പരിക്കേറ്റതെന്ന് വ്യക്തമാക്കുന്നു.

ഷാരൂഖിനോട്

ഷാരൂഖിനോട്

പ്രത്യേക സൈനികാധികാര നിയമത്തിന് കീഴില്‍ ഇന്ത്യന്‍ സൈന്യം എന്തൊക്കെയാണ് നിങ്ങളോട് ചെയ്യുന്നത്. സംശയാസ്പദമായി കാണുന്നവരെ വെടിവെച്ചുവീഴ്ത്താം. ഇതിനെതിരെ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളില്ലേ.

English summary
Pakisthan society held online campaign to seek attention on pellet shell attack in Kashmir by Indian army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X