ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ 2 പാക് ചാരന്മാർ അറസ്റ്റിൽ
ശ്രീനഗർ: പാക് ചാരന്മാരെന്ന് സംശയിക്കുന്ന രണ്ട് പേർ ജമ്മുവിൽ അറസ്റ്റിലായി. ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് പുറത്ത് നിന്ന് ദൃശ്യങ്ങളും ഫോട്ടോകളും പകർത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പട്രോളിംഗിനിടെയാണ് രത്നു ഛക് സൈനിക ക്യാമ്പിന് പരിസരത്ത് നിന്നും ഇവർ പിടിയിലാകുന്നത്.
പിടികൂടിയ രണ്ട് പേരെയും പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാൾ കത്വാ മേഖലയിൽ നിന്നും മറ്റൊരാൾ ദോഡ സ്വദേശിയാണെന്നും വ്യക്തമായിട്ടുണ്ട്.

ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പാകിസ്ഥാനിലുള്ള ചിലരുമായി ഇവർ ബന്ധം പുലർത്തിയിരുന്നതായും പിടിയിലാകുന്നത് തൊട്ടുമുമ്പ് ചില ദൃശ്യങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് പുൽവാമ മോഡൽ ആക്രമണം കശിമീരിലെ വിവിദ ഇടങ്ങളിൽ നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.












Click it and Unblock the Notifications