കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചാരന്‍ ലക്ഷ്യമിട്ടത് മുബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയുടെ പ്രകതിരോധ രംഗത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ റംസാന്‍, ജംഗീര്‍ എന്നിവര്‍ ദില്ലിയില്‍ വച്ചാണ് അറസ്റ്റിലായത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ചാരപ്രവൃത്തിയ്ക്ക് ഇന്ത്യ പിടികൂടി വിട്ടയച്ച പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ശേഖരിച്ചത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള വിവരങ്ങളാണെന്ന് കണ്ടെത്തല്‍. ഇന്ത്യ പിടികൂടിയ മഹ് മൂദ് അക്തറിനെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

ഇന്ത്യയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ റംസാന്‍, ജംഗീര്‍ എന്നിവര്‍ ദില്ലിയില്‍ വച്ചാണ് അറസ്റ്റിലാവുന്നത്. രാജസ്ഥാനില്‍ നിന്നുള്ള വിസ ഏജന്‍സ് ഷോയബ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ട് ജോധ്പൂരില്‍ വച്ച ഇയാളും അറസ്റ്റിലാവുകയായിരുന്നു. മൂവരെയും ശനിയാഴ്ച 12 ദിവസത്തെ പൊലീസ് കസറ്റഡിയില്‍ വിട്ടയയ്ക്കും.

സൈനിക വിന്യാസം

സൈനിക വിന്യാസം

ഇന്ത്യയുടെ പശ്ചിമ തീരത്ത് മുംബൈ ഭീകരാക്രണ പരമ്പരയ്ക്ക് സമാനമായ ആക്രമണം നടത്തുന്നതിനാണ് ലക്ഷ്യമിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസം സംബന്ധിച്ച രേഖകളാണ് ഇയാള്‍ ശേഖരിച്ചിരുന്നത്.

ഇന്ത്യന്‍ തീരങ്ങള്‍ വഴി

ഇന്ത്യന്‍ തീരങ്ങള്‍ വഴി

പാകിസ്താന് ആക്രമിക്കാന്‍ എളുപ്പമുള്ള ഇന്ത്യയുടെ പശ്ചിമ തീരത്തെ സിര്‍ ക്രീക്ക്, കച്ച് എന്നിവിടങ്ങളിലേയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേയും സൈനിക വിന്യാസത്തിന്റെ വിവരങ്ങളാണ് മെഹ്മൂദ് അക്തര്‍ ശേഖരിച്ചുവന്നിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമിക്കാനുള്ള ലക്ഷ്യം പാക് ഐഎസ്‌ഐയുടേത്

ആക്രമിക്കാനുള്ള ലക്ഷ്യം പാക് ഐഎസ്‌ഐയുടേത്

പാകിസ്താന്‍ ചാരസംഘടനായ ഐഎസ്‌ഐ തീരദേശം വഴി ഭീകരരെ കടത്തി മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മെഹ്മൂദ് അക്തറിന്റെ തിരിച്ചറിഞ്ഞ് ഇന്ത്യ പിടികൂടിയത്.

മുംബൈ ഭീകരാക്രണം

മുംബൈ ഭീകരാക്രണം

2008 നവംബറിലുണ്ടായ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍ നിന്ന് അറബിക്കടല്‍ വഴി മുംബൈയിലെത്തിയ 10 ഭീകരരാണ് മുംബൈയില്‍ ഭീകരാക്രമണ പരമ്പര നടത്തിയത്.

വിവരങ്ങള്‍ കൈമാറിയത് ഇന്ത്യക്കാര്‍

വിവരങ്ങള്‍ കൈമാറിയത് ഇന്ത്യക്കാര്‍

വ്യാഴാഴ്ച അറസ്റ്റിലായ മൗലാന റംസാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരാണ് അക്തറിന് സര്‍ ക്രീക്ക്, കച്ച് പ്രദേശത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ മഹ്മൂദ് അക്തറിന് കൈമാറിയത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പാകിസ്താന്‍ അധികൃതര്‍ 50, 000 രൂപയാണ് ഇവര്‍ക്ക് കൈമാറിയത്.

 മൊഴിയുടെ ദൃശ്യങ്ങള്‍

മൊഴിയുടെ ദൃശ്യങ്ങള്‍

ദില്ലി പൊലീസ് പിടികൂടിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിന്റെ മൊഴി ദില്ലി പൊലീസ് ചിത്രീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ചാരപ്പണി നടത്തുന്നതില്‍ തനിക്കുള്ള പങ്കും അക്തര്‍ ദില്ലി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി പാകിസ്താന് വേണ്ടി ഇയാള്‍ ചാരപ്പണി നടത്തുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്

 പാക് ഹൈക്കമ്മീഷനും പ്രതിപ്പട്ടികയില്‍

പാക് ഹൈക്കമ്മീഷനും പ്രതിപ്പട്ടികയില്‍

ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പേരും അക്തര്‍ ദില്ലി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ നടപടിയെടുക്കാനുള്ള സാധ്യതകള്‍ ഇല്ലാതാവുകയാണ്.

English summary
Home ministry says Pak spy was trying to collect info for a possible terror strike in India. India got important revealation from Pak High commision official held in India by Delhi police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X