കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം; ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍, പഞ്ചാബില്‍ കൂട്ട അറസ്റ്റ്

Google Oneindia Malayalam News

ദില്ലി: കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നു. പഞ്ചാബില്‍ കഴിഞ്ഞദിവസം വീണ ഡ്രോണുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്. ചൈനയുടെ ഡ്രോണുകളില്‍ പഞ്ചാബില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. 80 കിലോ ആയുധങ്ങളാണ് എട്ട് ഡ്രോണുകളിലായി ഇതുവരെ എത്തിച്ചത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. കൂടുതല്‍ പേരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പാകിസ്താന്‍ കേന്ദ്രമായുള്ള ഖലിസ്ഥാന്‍ സിന്‍ന്ദാബാദ് ഫോഴ്‌സ് ആണ് ആയുധങ്ങള്‍ എത്തിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഇവര്‍ക്കുണ്ട്. ജര്‍മനിയിലും ലാഹോറിലും വച്ചാണ് ഗൂഢാലോചന നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ......

എട്ട് ഡ്രോണുകള്‍

എട്ട് ഡ്രോണുകള്‍

എട്ട് ഡ്രോണുകളിലായി 80 കിലോ ആയുധങ്ങള്‍ എത്തിച്ചുവെന്നാണ് കരുതുന്നത്. ഈ മാസം ഒമ്പതിനും 16നുമിടയില്‍ അതിര്‍ത്തി കടന്ന് പഞ്ചാബില്‍ എത്തിക്കുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗവും പഞ്ചാബ് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സ് ആണ് ആയുധമെത്തിക്കുന്നതിന് പിന്നില്‍.

സിഖ് സംഘടനകളുടെ സഹായത്തോടെ

സിഖ് സംഘടനകളുടെ സഹായത്തോടെ

ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായമുണ്ട്. ജര്‍മനിയിലും ലാഹോറിലുമാണ് ഗൂഢാലോചന നടന്നത്. സിഖ് സംഘടനകളുടെ സഹായത്തോടെ കശ്മീരില്‍ വന്‍ ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇവര്‍. കഴിഞ്ഞദിവസം അഞ്ച് പേരെ അറസ്റ്റ് ചെയ്തതോടെ വിവരങ്ങള്‍ ലഭിച്ചത്.

ആയുധങ്ങള്‍ കണ്ടെത്തി

ആയുധങ്ങള്‍ കണ്ടെത്തി

ഇക്കഴിഞ്ഞ 22ന് പഞ്ചാബിലെ താന്‍ തരന്‍ ജില്ലയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് താന്‍ തരണിലും അമൃതസറിലും എട്ട് പേലോഡുകള്‍ എത്തിയെന്ന വിവരം ലഭിക്കാന്‍ ഇടയാക്കിയത്. 22കാരനായ അമൃതസര്‍ സ്വദേശി സുബ്ദീപിനെ ചൊവ്വാഴ്ചയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.

വന്‍ സംഘം അന്വേഷണം തുടങ്ങി

വന്‍ സംഘം അന്വേഷണം തുടങ്ങി

കേസില്‍ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വന്‍ ആക്രമണമാണ് പ്രതികള്‍ പദ്ധതിയിട്ടത് എന്ന് വ്യക്തമായതോടെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് പോലീസിന് പുറമെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബിഎസ്എഫ്, വ്യോമസേന എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.

ഡ്രോണുകള്‍ കണ്ടാല്‍ വെടിവയ്ക്കും

ഡ്രോണുകള്‍ കണ്ടാല്‍ വെടിവയ്ക്കും

ചൈനീസ് ഡ്രോണുകളിലാണ് ആയുധങ്ങള്‍ എത്തിച്ചത് എന്ന് വ്യക്തമായി കഴിഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിലും ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം ഡ്രോണുകള്‍ തകര്‍ക്കാന്‍ ബിഎസ്എഫും വ്യോമസേനയും പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനയിലുള്ള ഗുര്‍മീത് സിങ് ബഗ്ഗയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ചിന്‍മയാനന്ദിനെതിരായ പീഡന കേസ്; ഇരയെ വലിച്ചിഴച്ച് പോലീസ്, ജയിലിലടച്ചു, സ്വാമി പുറത്ത്

English summary
Pak terror groups use Chinese drones to airdrop weapons in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X