കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനികാംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനിക ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ബുധനാഴ്ച്ചയാണ് സുരക്ഷാ ഉദ്യോഗസ്തരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുജാത് ബുഖാരിയെ കൊലപ്പെടുത്തിയ ഭീകരനാണ് നവീദ്.

<strong>തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ</strong>തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു.മൂന്ന് സൈനികാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചതേര്‍ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ജട്ട് പാക്കിസ്താന്‍ പൗരനായതിനാല്‍ മൃതദേങം സ്വീകരിക്കാന്‍ ഇസ്ലാമാബാദിലെ പാക് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതുമെന്ന് ജമ്മുകാശ്മീര്‍ പോലീസ് മേധാവി ദില്‍ ഭാഗ് സിങ് പറഞ്ഞു.സുജാത് ബുഖാരി കൊലപാതകത്തിലെ മുഖ്യആസൂത്രകനാണ് കൊല്ലപ്പെട്ട് നവീദ്.ഇയാളെ ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നെങ്കില്‍ കേസിന് മുതല്‍ക്കൂട്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Naveed Jatt

ജട്ട് ശ്രീനഗര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ രക്ഷപ്പെചുകയായിരുന്നു.തുടര്‍ന്ന് ജട്ടും രണ്ട് ഭീകരരും ചേര്‍ന്ന് ബുഖാരിയെ ഈദ് ദിനത്തില്‍ വധിക്കുകയായിരുന്നു.ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്ററാണ് കൊല്ലപ്പെട്ട് ബുഖാരി.അദ്ദേഹത്തിന്‍റെ അംഗരക്ഷകരും അന്ന് കൊല്ലപ്പെട്ടിരുന്നു.

22 വയസുകാരനായ നവീദ് മുന്‍ ലഷ്‌കര്‍ തലവന്‍ അബു ഖ്വാസിമിന്‍റെ അടുത്ത അനുയായിയാണ്.26/11 ആക്രമണത്തിന്റ മുഖ്യ ആസൂത്രകനായ സക്കീര്‍ റെഹ്മാന്‍ ലഖ്വിയുടെയും അടുത്ത വൃത്തതിലുള്ള ഭീകരനാണ് കൊല്ലപ്പെട്ട നവീദ്.ബുഖാഗിയുടെ കൊലപാതകത്തിനുശേഷം ജട്ട് നിരവധി വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Pak terrorist Naveed Jatt shot dead in Jammu and Kashmir by security force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X