വന്‍ ആയുധമടങ്ങിയ വാഹനവുമായി ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നു, ഇനി ലക്ഷ്യം ഈ നഗരങ്ങള്‍?
ദില്ലി: വന്‍ സ്‌ഫോടക വസ്തുക്കളുമായി മൂന്നു പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി പഞ്ചാബ് പോലീസിന്റെ മുന്നറിയിപ്പ്. ഭീകരവാദികള്‍ സംസ്ഥാനത്ത് കടന്നിട്ടുണ്ടെന്ന് ദില്ലി സ്‌പെഷല്‍ സെല്‍ പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.
ദില്ലി, ഗോവ, മുംബൈ എന്നി പ്രധാന നഗരങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് സംശയിക്കുന്നത്. ചാവേര്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാമ ഭീകരര്‍ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചാരനിറത്തിലുള്ള സ്വഫ്റ്റ് കാറില്‍ മൂന്ന് പാക് ഭീകര്‍ കടന്നുവെന്നാണ് മുന്നറിയിപ്പ്. ജെകെ01 എബി 2654 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനമാണ് അതിര്‍ത്തി കടന്നിരിക്കുന്നതെന്നാണ് സ്‌പെഷല്‍ സെല്‍ വിവരം നല്‍കിയിട്ടുള്ളതെന്ന് പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെ ഈ വാഹനം കാശ്മീരിലെ ബാനിഹാല്‍ ടണല്‍ കടക്കുമെന്നാണ് വിവരം. പ്രതിരോധ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തിരക്കുള്ള സ്ഥലം, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications