കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വെടിവയ്പ്പ്, കശ്മീരില്‍ സ്ഫോടനം,പാക് കുതന്ത്രങ്ങള്‍ വിലപ്പോകുമോ? സ്വാതന്ത്ര്യദിനം...

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി മൂന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്.

മേന്ദറിലെ ബി ജി സെക്ടര്‍, പൂഞ്ചിലെ കെ ജി സെക്ടര്‍ ജമ്മുവിലെ പല്ലാന്‍വാല എന്നീ സെക്ടറുകളിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. വ്യാഴാഴ്ച പുലര്‍ത്ത 4.30 മുതല്‍ 5.30 വരെയാണ് കനത്ത വെടിവയ്പ്പുണ്ടായത്.

സ്വാനന്ത്ര്യ ദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കശ്മീരില്‍ പലയിടത്തും അക്രമം നടക്കുകയാണ്. ഷോപിയാനില്‍ മാത്രം രണ്ട് ഗ്രനേഡ് ആക്രമണങ്ങളാണ് നടന്നത്.

ഒരു മാസമായി

ഒരു മാസമായി

കഴിഞ്ഞ ഒരു മാസമായി നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിയ്ക്കുകയാണ്. സുരക്ഷയെ കരുതി ഗ്രാമവാസികള്‍ കൂട്ടത്തോടെ മാറി താമസിയ്ക്കുകയാണ്.

കശ്മീര്‍.....

കശ്മീര്‍.....

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലേയ്ക്ക് രാജ്യം പോകുന്നതിന് മുന്‍പ് തന്നെ കശ്മീരില്‍ പലയിടത്തും അക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്

പ്രകോപനം

പ്രകോപനം

പാക് പ്രകോപനം വരും ദിവസങ്ങളില്‍ ശക്തമാകുമോ എന്നും കാത്തിരുന്ന് കാണാം

ജാഗ്രത

ജാഗ്രത

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്ത് സുരക്ഷാ വിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തുകയാണ്

English summary
Pak troops violate ceasefire in three J-K sectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X