കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണം, തിരിച്ചടി ഭയന്ന് പാകിസ്താന്‍, നിയന്ത്രണ രേഖയില്‍ നിന്ന് ഭീകരരെ നീക്കുന്നു

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലോരു തിരിച്ചടിയെ ഭയന്ന് പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്താന്‍ തീവ്രവാദികളെ നിയന്ത്രണ രേഖയില്‍ നിന്ന് മാറ്റുന്നു. സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം പാക് ആര്‍മി കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പുല്‍വാമയെ തുടര്‍ന്ന് ഇരു ഭാഗങ്ങളിലും ജാഗ്രതയുണ്ടെങ്കിലും തിരിച്ചടി നീക്കങ്ങളോ സൈനിക മുന്നേറ്റമോ ആരംഭിച്ചിട്ടില്ലെന്നും കശ്മീരിലെ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് നിയന്ത്രണരേഖയിലേക്ക് നുഴഞ്ഞ് കയറാന്‍ ആലോചനയില്ലെന്നും ഈ മേഖലയില്‍ പാക് തീവ്രവാദി സംഘം സദാ സജ്ജമാണെന്നും ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്ത് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ ഏഴ് ലോഞ്ച് പാഡുകളാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇത് പ്രതീക്ഷിച്ചാണ് തീവ്രവാദ സംഘങ്ങളെ പാകിസ്താന്‍ മാറ്റുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടി ഏതു നിമിഷവും ഉണ്ടാകാമെന്ന ഭയം പാക്ക് സൈന്യത്തിന് ഉണ്ടെന്നും പറയപ്പെടുന്നു.

ceasefire-

പൊതുവെ ഒറ്റപ്പെട്ട് കാണുന്ന വിന്റര്‍ പോസ്റ്റുകളില്‍ പോലും പാക് സൈനികരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും 50 മുതല്‍ 60 വിന്റര്‍ പോസ്റ്റുകള്‍ പാക്കിസ്താന്‍ ഒഴിച്ചിടാറുണ്ട്. എന്നാല്‍ പ്രത്യാക്രമണം ഭയന്ന് ഇവയിലെല്ലാം സൈനികരെ വിന്യസിച്ചിരിക്കയാണ് പാക്. അതിനാല്‍ ഇവയുടെ സൈനിക ബലം എത്രത്തോളമുണ്ടെന്ന് ഇന്ത്യയ്ക്ക് മനസിലാക്കാനാകില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

English summary
Pak withdrawing terrorist from launch pad in Line of control, because of they are afraid of India fight back that is not lesser than a surgical strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X