കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളങ്ങൾ ആവർത്തിച്ചാൽ സത്യമാകില്ല: മോദിക്കെതിരെ പാകിസ്താൻ, സർജിക്കൽ സ്ട്രൈക്ക് വാദങ്ങൾ തെറ്റ്

Google Oneindia Malayalam News

ദില്ലി: പാക് അധീന കശ്മീരില്‍‍ ഇന്ത്യന്‍ സൈന്യം സർജിക്കൽ‍ സട്രൈക്ക് നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളി പാകിസ്താൻ. ഇന്ത്യ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് പാകിസ്താനെ അറിയിച്ചിരുന്നുവെന്ന പ്രസ്താവനയാണ് പാകിസ്താൻ‍ തള്ളിക്കളഞ്ഞ‍ത്. മോദിയുടെ അവകാശവാദവും തെറ്റാണെന്നും അടിസ്ഥാന രഹിതവുമാണെന്നും പാകിസ്താൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടില്ലെന്ന അവകാശവാദവുമായി പാകിസ്താന്‍ നേരത്തെ പലതവണ രംഗത്തെത്തിയിരുന്നു.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ‍ നിരവധി പാക് ഭീകരർ‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം പറഞ്ഞ കള്ളം ആവർത്തിക്കുകയാണെന്നും കള്ളം സത്യമാക്കാൻ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാണിക്കുന്നു.

ആവര്‍ത്തിച്ചാൽ സത്യമാകില്ല

ആവര്‍ത്തിച്ചാൽ സത്യമാകില്ല

ആവർത്തിച്ച് പറയുന്ന കള്ളങ്ങള്‍ സത്യമാകില്ല. മറ്റൊരു വിധത്തിൽ‍ ഇന്ത്യ പാകിസ്താനിലെ ഭീകരരെ പിന്തുണയ്ക്കുകയാണെന്നും ആരാണ് ഭീകരരെന്നും ആരാണ് ഭീകരരുടെ തലപ്പത്തെന്നും ലോകത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ ചാരനായ കുൽഭൂഷൺ യാദവ് ഇന്ത്യയുടെ സ്പോൺസർഷിപ്പിൽ നടക്കുന്ന ഭീകരവാദത്തിന്റെ തെളിവാണെന്നും പാക് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻ‍സി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

മോദിയുടെ വാദം പൊള്ളയോ?

മോദിയുടെ വാദം പൊള്ളയോ?

ബ്രിട്ടന്‍ സന്ദർ‍ശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന് താക്കീത് നല്‍കിയിരുന്നു. ഭീകരവാദത്തെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പാകിസ്താന്റെ നിലപാടുകളെ രൂക്ഷമായ ഭാഷയിൽ‍ വിമർശിച്ച മോദി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. നിയന്ത്രണ രേഖയിൽ 2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ അടിസ്ഥാനമാക്കിയായിരുന്നു മോദിയുടെ പ്രതികരണം. ലണ്ടണിലെ സെന്‍ട്രൽ‍ ഹാൾ വെസ്റ്റ്മിൻസ്റ്ററില്‍ ഭാരത് കി ബാത് സബ്കേ സാത് പരിപാടിയിൽ‍ പങ്കെടുക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. തങ്ങളെ പിന്നിൽ‍ നിന്ന് ആക്രമിക്കുന്നവര്‍ക്ക് അതേ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നാണ് മോദി നൽകിയ താക്കീത്. സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മോദിയുടെ പ്രതികരണം.

പൊറുക്കില്ലെന്ന് മോദി

പൊറുക്കില്ലെന്ന് മോദി


ഭീകരവാദം കയറ്റുമതി ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇന്ത്യ മാറിക്കഴിഞ്ഞ‍ു, ഇത്തരം വിചിത്രമായ നീക്കങ്ങൾ അനുവദിക്കില്ലെന്നും ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നതായും മോദി ചൂണ്ടിക്കാണിച്ചിരുന്നു. ഭീകരരത വളർത്തുന്നവര്‍ക്കുള്ള മറുപടി അവര്‍ക്ക് മനസ്സിലാകുന്ന ഭാഷണയില്‍ തന്നെ നൽകുമെന്നും ഭീകരവാദത്തെ അംഗീകരിക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർക്കുന്നു.

 പദ്ധതിയിട്ട് നടപ്പിലാക്കി

പദ്ധതിയിട്ട് നടപ്പിലാക്കി

ഇന്ത്യന്‍‍ സൈന്യം നേരം പുലരുന്നതിന് മുമ്പുതന്നെ സർജിക്കൽ‍ സ്ട്രൈക്ക് മുൻകൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയെന്നും മോദി പറയുന്നു. സർ‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് ഇന്ത്യ പാകിസ്താന് വിവരം നൽ‍കിയിരുന്നു. പിന്നീട് മാധ്യങ്ങളോടും ജനങ്ങളോടും ഇതേക്കുറിച്ച് പറഞ്ഞുവെന്നും മോദി കൂട്ടിച്ചേർക്കുന്നു. പാകിസ്താനെ ഫോണിൽ‍ വിളിച്ചു, എന്നാൽ ഫോണെടുക്കാന്‍ അവര്‍ ഭയന്നു. രാവിലെ 11 മണിക്ക് ശേഷമാണ് വിളിച്ചത്. പിന്നീട് 12 മണിക്ക് സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് ഞങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചു. 2018 സെപ്തംബര്‍ 28, 29 ദിവസങ്ങളിലായിരുന്നു സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും നിയന്ത്രണ രേഖയ്ക്ക് സമീപത്തേയ്ക്ക് നീങ്ങിയ സൈന്യം ഭീകരരുടെ താവളങ്ങൾ ആക്രമിക്കുകയായിരുന്നു. പാക് സൈനിക പോസ്റ്റുകളുടെ സുരക്ഷയിൽ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളാണ് തകർത്തതെന്നും ഇന്ത്യൻ സൈന്യം ആരോപിക്കുന്നു.

സർജിക്കല്‍ സ്ട്രൈക്ക്

സർജിക്കല്‍ സ്ട്രൈക്ക്


2016ൽ ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യൻ സൈന്യം പാകിസ്താന് ഏറ്റവും ശക്തമായ തിരിച്ചടി നൽകിയത്. സെപ്തംബർ 28, 29 തിയ്യതികളിലായി ഇന്ത്യൻ സൈന്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സര്‍ജിക്കൽ സ്ട്രൈക്ക് പാക് ഭീകരസംഘടനകൾക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. പാക് അധീന കശ്മീരിലെ ഏഴോളം ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം സർജിക്കൽ‍ സട്രൈക്കിലൂടെ ആക്രമിച്ച് കീഴടക്കിയത്. നിരവധി ഭീകരരെയയും ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു.

<br>''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ! ലൈംഗിക ബന്ധത്തിനിടെ കോണ്ടം മുറിക്കും...
''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ! ലൈംഗിക ബന്ധത്തിനിടെ കോണ്ടം മുറിക്കും...

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനംഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനം

English summary
A day after Prime Minister Narendra Modi said that Pakistan had been informed about the surgical strikes carried out by India, Islamabad on Thursday rejected as "false" and "baseless" PM's claims of having launched an attack on terrorist camps in Pakistani territory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X