Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ പിടികൂടിയത് 100 മത്സ്യതൊഴിലാളികളെ!! പിന്നില്‍ ഇന്ത്യയോടുള്ള പക!!

അഹ്മദാബാദ്: ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും ബോട്ടുകളും പിടികൂടിയതായി റിപ്പോര്‍ട്ട്. 100 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെയും 18 ബോട്ടുകളുമാണ് ഗുജറാത്ത് തീരത്തുനിന്ന് പാക് മാരിടൈം സുരക്ഷാ ഏജന്‍സി പിടികൂടിയത്. മത്സതൊഴിലാളികളുടെ സംഘടനയാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നാണ് മത്സ്യതൊഴിലാളികളെയും ബോട്ടുകളും പിടികൂടിയതെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം സെക്രട്ടറി മനീഷ് ലോധാരി പറഞ്ഞു.

പാക് പിടിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചതെന്നും പാക് ഏജന്‍സികളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും സംഘടന വ്യക്തമാക്കി. മാര്‍ച്ച് ആദ്യം പാക് മാരിടൈം മത്സ്യബന്ധനത്തിന് പോയ 115 മത്സ്യതൊഴിലാളികളെ പിടികൂടുയും 19 ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ പാകിസ്താന്‍ 225 മത്സ്യ തൊഴിലാളികളെയും പിടികൂടി.

fisherpak

ഗുജറാത്തിലെ കച്ച തീരത്തുനിന്ന് ഇന്ത്യന്‍ തീരദേശ സേന ഒമ്പത് പാകിസ്താനികളെ പിടികൂടിയതിന് പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പിടികൂടുന്നത് പതിവാക്കിയിട്ടുള്ളത്. കഴിഞ്ഞ മാസം കുച്ചിലെ സര്‍ ക്രീക്ക് ജില്ലയില്‍ ആളൊഴിഞ്ഞ രീതിയില്‍ നാല് ബോട്ടുകള്‍ കണ്ടെത്തിയതോടെ ബിഎസ്എഫ് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+