കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ബിജെപി എംഎൽഎ പാക് ഗാനം കോപ്പിയടിച്ചു; കയ്യോടെ പിടിച്ച് പാകിസ്താൻ, വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യൻ സൈന്യത്തിന് വേണ്ടി BJP MLA പാക് ഗാനം കോപ്പിയടിച്ചു | Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യൻ സൈന്യത്തിനുള്ള ആദരമെന്ന പേരിൽ സ്വന്തമായി ഈണമിട്ട് ആലപിച്ച് ഗാനം പുറത്തിറക്കിയ ബിജെപി എംഎൽഎ വിവാദത്തിൽ. തെലങ്കാനയിൽ നിന്നുള്ള ബിജെപി എംഎൽഎ താക്കൂർ രാജ സിംഗ് ലോധയാണ് പാട്ട് പാടി പുലിവാല് പിടിച്ചിരിക്കുന്നത്. തെലങ്കാനയിലെ ഗോഷമഹൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് താക്കൂർ രാജ സിംഗ്.

രാമ നവമി പ്രമാണിച്ച് പുറത്തിറക്കാനിരുന്ന പാട്ടിന്റെ കുറച്ച് ഭാഗം എംഎൽഎ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഗാനം തങ്ങളുടെ പാട്ട് കോപ്പിയടിച്ചതാണെന്ന അവകാശവാദവുമായി പാകിസ്താൻ സൈന്യം രംഗത്തെത്തുകയായിരുന്നു.

Read More:ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക

bjp

പാക് സൈന്യം മാർച്ച് 23ന് പാകിസ്താൻ ദിനാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന്റെ തനിപ്പകർപ്പാണ് ഗാനമെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കി. എംഎൽഎയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് യഥാർത്ഥ ഗാനവും പങ്കുവെച്ചിട്ടുണ്ട്. സഫീർ അലി ബാഗയാണ് ഗാനം രചിച്ചിരിക്കുന്നത്.

സിന്ദാബാദ് പാകിസ്ഥാൻ എന്ന ഗാനം രാജാ സിംഗ് സിന്ദാബാദ് ഹിന്ദുസ്ഥാൻ എന്ന് മാറ്റിയെഴുതുക മാത്രമാണ് ചെയ്തതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എതായാലും സോഷ്യൽ മീഡിയയിൽ എംഎൽഎയ്ക്കെതിരെ കടുത്ത വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്.

എന്നാൽ പാട്ട് കോപ്പിടയിച്ചതല്ലെന്നും തന്റെ പാട്ട് പാകിസ്താൻ വാർത്തയാക്കിയതിൽ സന്തോഷമുണ്ടെന്നും എംഎൽഎ ട്വീറ്റ് ചെയ്തു. ഒരു ഭീകരരാഷ്ട്രത്തിൽ ഗായകരുണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കും

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Pakistan army claims BJP MlA Raja Singh copid their song
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X