കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്‌ഷെ ക്യാമ്പില്‍ ഇന്ത്യ വര്‍ഷിച്ചത് 4 ബോംബുകള്‍.... ആക്രമണം സ്ഥിരീകരിച്ച് പാകിസ്താന്‍!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷം കനക്കുന്നു. പാകിസ്താന്‍ തിരിച്ചടിക്ക് ഒരുങ്ങുന്നതായിട്ടാണ് വ്യക്തമാക്കുന്നത്. ആണവ കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇന്ത്യക്കെതിരെ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം കത്തുകയാണ്.

നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരിക്കുകയാണ്. ദീര്‍ഘകാലത്തിന് ശേഷം പാകിസ്താന്‍ ഇന്ത്യന്‍ ട്രൂപ്പുകള്‍ക്കെതിരെ നിരന്തരം നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനമാണിത്. അതേസമയം ഇന്ത്യന്‍ സൈന്യത്തോടും വ്യോമസേനയോടും ശക്തമായി തന്നെ തിരിച്ചടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്.

നാല് ബോംബുകള്‍

നാല് ബോംബുകള്‍

ഇന്ത്യ നാല് ബോംബുകള്‍ വ്യോമാക്രമണത്തിനിടെ ഭീകരക്യാമ്പുകളില്‍ വിക്ഷേപിച്ചതായി പാകിസ്താന്‍ സൈന്യം സമ്മതിച്ചിട്ടുണ്ട്. എന്നാള്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇത്രയും പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടും ഒരാളുടെ പോലും ചോര ഇവിടെ കാണാന്‍ സാധിക്കില്ല. അന്താരാഷ്ട്ര മേഖലയെ മുഴുവന്‍ ഞാന്‍ പാകിസ്താനിലേക്ക് ക്ഷണിക്കുകയാണ്. ഇന്ത്യ ഭീകരരെ കൊലപ്പെടുത്തിയെന്ന നുണ ആവര്‍ത്തിക്കുകയാണെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ തീരുമാനം

ഇമ്രാന്‍ ഖാന്റെ തീരുമാനം

നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ യോഗം വിളിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. സൈന്യത്തില്‍ നിന്നുള്ള സമ്മര്‍ദവും അദ്ദേഹത്തിനുണ്ട്. ആണവായുധ പദ്ധതികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദേശീയ കമാന്‍ഡ് അതോറിറ്റിയാണ്. ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സൂചനയാണ് പാകിസ്താന്‍ നല്‍കുന്നത്. ഇന്ത്യക്കെതിരെയുള്ള ആണവനയം മാറ്റുമെന്നാണ് ഇമ്രാന്‍ സൂചിപ്പിക്കുന്നത്. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത കത്തിനില്‍ക്കുകയാണ്.

സുരക്ഷാ സാഹചര്യം

സുരക്ഷാ സാഹചര്യം

പാകിസ്താന്റെ വെല്ലുവിളിയുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. കര, വ്യോമ, നാവിക സേനാ തലവന്‍മാര്‍ മോദിയെ കാണുന്നുണ്ട്. അതിര്‍ത്തിയിലെ സാഹചര്യങ്ങളും മോദി വിലയിരുത്തുന്നുണ്ട്. തിരിച്ചടിക്കാന്‍ തന്നെയാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രകോപനം വേണ്ടെന്നും, പക്ഷേ തിരിച്ചടിക്കാന്‍ വേണ്ട കാര്യങ്ങള്‍ സൈന്യത്തിന് തീരുമാനിക്കാമെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണങ്ങള്‍ മുഴുവന്‍ അദ്ദേഹം നേരിട്ട് നിരീക്ഷിച്ചിരുന്നുവെന്ന് വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.

വെടിനിര്‍ത്തല്‍ ലംഘനം

വെടിനിര്‍ത്തല്‍ ലംഘനം

വ്യോമാക്രമണത്തിന് പിന്നാലെ നിരവധി മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരിക്കുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള അക്‌നൂര്‍, നൗഷേര സെക്ടറുകളില്‍ ഷെല്ലാക്രമണവും വെടിവെപ്പും നടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. 55 ഫോര്‍വേര്‍ഡ് ഏരിയകളില്‍ പാകിസ്താന്‍ ശക്തമായി ഷെല്ലാക്രമണം നടത്തുന്നുണ്ട്. സൈനികര്‍ക്ക് പ്രതിസന്ധികളില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

ബന്ധം മോശമാവുന്നു

ബന്ധം മോശമാവുന്നു

ഇന്ത്യ-പാക് ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് ഉള്ളത്. വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരിക്കുകയാണ് പാകിസ്താന്‍. മൂന്ന് മിനുട്ട് കൊണ്ട് ഇന്ത്യന്‍ വ്യോമസേനയെ തുരത്തിയെന്ന് പാകിസ്താന്‍ പറയുന്നു. അതേസമയം ബലൂചിസ്ഥാന്‍ മേഖലയില്‍ നിന്നും ഇന്ത്യക്ക് പിന്തുണ ലഭിച്ചിരിക്കുകയാണ്. പാക് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയെന്നും തിരിച്ചടി ഉചിതമായെന്നും നയീല ക്വാദ്രി ബലോച് പറഞ്ഞു.

ബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56 ലക്ഷംബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56 ലക്ഷം

English summary
pakistan army confirms indian jets dropped four bombs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X