കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം നടക്കവെ, ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്താന്‍ സൈന്യവും വരുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലും ഗില്‍ഗിത് ബാള്‍ടിസ്താന്‍ മേഖലയിലും 20000 സൈനികരെ പാക്‌സാതാന്‍ വിന്യസിച്ചുവെന്ന് രഹസ്യാന്വേഷണ സംഘങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്ക് ഒരേ സമയം രണ്ടു ശത്രുക്കളുമായി മുഖാംമുഖം നില്‍ക്കേണ്ട സാഹചര്യമാണ് അതിര്‍ത്തിയില്‍. കൂടാതെ കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തീവ്രവാദ സംഘങ്ങളെ ചൈന ഉപയോഗപ്പെടുത്തുമെന്നും സൂചനകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടു ഡിവിഷനുകള്‍

രണ്ടു ഡിവിഷനുകള്‍

പാകിസ്താന്‍ സൈന്യത്തിന്റെ രണ്ടു ഡിവിഷനുകളാണ് പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയിലേക്ക് നീങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഉദ്യോഗസ്ഥര്‍ അല്‍ ബദര്‍ എന്ന തീവ്രവാദ സംഘടനയുമായി ചര്‍ച്ച നടത്തിയെന്ന വിവരം വന്നതിന് പിന്നാലെയാണ് പാക് സേനാ നീക്കം.

കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുക

കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുക

കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ അല്‍ ബദര്‍ സംഘടനയുടെ നേതാക്കളെ കണ്ടതത്രെ. അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്താന്റെയും സഹകരിച്ചുള്ള നീക്കമാണെന്നാണ് സൂചന. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഒരേ സമയം രണ്ടു ശത്രുക്കളെ ഇന്ത്യ നേരിടേണ്ടി വരും.

സൈനിക ബലം വര്‍ധിപ്പിച്ചു

സൈനിക ബലം വര്‍ധിപ്പിച്ചു

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നേരത്തെയുണ്ട്. ഇതിന് പുറമെയാണ് 20000 സൈനികരെ കൂടി വിന്യസിക്കുന്നത്. ലഡാക്കിനോട് ചേര്‍ന്ന എല്‍എസിയില്‍ ചൈനയും എല്‍ഒസിയില്‍ പാകിസ്താനുമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താന്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബാലാക്കോട്ട് സംഭവത്തിന് ശേഷം

ബാലാക്കോട്ട് സംഭവത്തിന് ശേഷം

ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് പിന്നാലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. ഇതിനേക്കാള്‍ കൂടുതല്‍ സൈനികരെയാണ് ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യാ വിരുദ്ധ നീക്കവുമായി 4 ടീം

ഇന്ത്യാ വിരുദ്ധ നീക്കവുമായി 4 ടീം

മൂന്ന് ശക്തികളെ ഒരേ നേരം ഇന്ത്യയ്ക്ക് നിരീക്ഷിണ്ടതുണ്ട് എന്നതാണ് അതിര്‍ത്തിയിലെ സാഹചര്യം. ഒരു ഭാഗത്ത് ചൈനയാണ്. മറുഭാഗത്ത് പാകിസ്താനാണ്. കൂടാതെ കശ്മീരിലെ തീവ്രവാദ സംഘങ്ങളും. ചൈനയോട് അടുപ്പം കാണിച്ച് നേപ്പാളും നിലപാട് മാറ്റിയിരിക്കുകയാണ്.

Recommended Video

cmsvideo
Anand Mahindra on China's Threat to Ban Indian Goods | Oneindia Malayalam
രഹസ്യ യോഗങ്ങള്‍

രഹസ്യ യോഗങ്ങള്‍

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയുടെയും പാകിസ്താന്റെയും ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്നിരുന്നുവെന്നാണ് രഹസ്യാന്വേഷണ സംഘങ്ങള്‍ നല്‍കുന്ന വിവരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ഗില്‍ഗിത്ത്-ബാള്‍ടിസ്താന്‍ മേഖലയിലേക്ക് പാകിസ്താന്‍ സൈന്യത്തെ അയച്ചത്.

ലഡാക്കിന് ചുറ്റും

ലഡാക്കിന് ചുറ്റും

ലഡാക്കിന്റെ വടക്കുഭാഗത്താണ് ഗില്‍ഗിത്-ബാള്‍ടിസ്താന്‍ മേഖല. ലഡാക്കിന് കിഴക്കു ഭാഗത്താണ് ചൈനീസ് സൈന്യം വന്‍ പടയെ നിലയുറപ്പിച്ചിട്ടുള്ളത്. അതിര്‍ത്തിയിലെ ഒട്ടേറെ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കൈയ്യേറിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

രക്തസാക്ഷിത്വം വെറുതെയാകില്ല

രക്തസാക്ഷിത്വം വെറുതെയാകില്ല

ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ അതിക്രമം തടയുന്നതിനിടെയാണ് ഇന്ത്യയ്ക്ക്് 20 സൈനികരെ നഷ്ടമായത്. ജവാന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കിയിരുന്നു.

ചൈനയെ പ്രകോപിപ്പിച്ചത്

ചൈനയെ പ്രകോപിപ്പിച്ചത്

ചൈനയെ നേരിടാന്‍ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ സേനാ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ലഡാക്കിനെയും കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ പാകിസ്താനും രംഗത്തുവന്നിരുന്നു.

ഗില്‍ഗിത്ത്-ബാള്‍ടിസ്താന്‍ മേഖല

ഗില്‍ഗിത്ത്-ബാള്‍ടിസ്താന്‍ മേഖല

ഗില്‍ഗിത്ത്-ബാള്‍ടിസ്താന്‍ മേഖല യഥാര്‍ഥത്തില്‍ ലഡാക്കിന്റെ ഭാഗമാണ്. പക്ഷേ, പാകിസ്താന്റെ നിയന്ത്രണത്തിലാണ്. ഇവിടെയുള്ളവര്‍ ഇന്ത്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ്. നേരത്തെ പാകിസ്താന്‍ സൈന്യത്തിനെതിരെ മേഖലയില്‍ പ്രതിഷേധം നടന്നത് വാര്‍ത്തയായിരുന്നു.

അല്‍ ബദറിനെ ഉപയോഗിക്കുന്നു

അല്‍ ബദറിനെ ഉപയോഗിക്കുന്നു

പാകിസ്താനിലെ അല്‍ ബദര്‍ എന്ന സംഘടന ഇപ്പോള്‍ സജീവമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവരുടെ ശക്തി ക്ഷയിച്ചിരുന്നു. എന്നാല്‍ ഇവരെ വീണ്ടും സജീവമാക്കുുന്നതിനാണ് ചൈനയുടെ ഇടപെടല്‍. പാകിസ്താനും ചൈനയും ഇക്കാര്യത്തില്‍ ഒരുമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയുടെ വിമാനം റോന്തു ചുറ്റുന്നു

ചൈനയുടെ വിമാനം റോന്തു ചുറ്റുന്നു

ചൈനയുടെ വിമാനം അടുത്തിടെ സ്‌കാര്‍ദുവില്‍ ഇറങ്ങിയിരുന്നു. ഇന്ധനം നിറയ്ക്കാനാണ് എന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ഇന്ത്യ പാക് അധീന കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മറുഭാഗത്ത് ചൈനയുടെ വ്യോമസേനാ വിമാനങ്ങള്‍ ലഡാക്കിനോട് ചേര്‍ന്ന് വട്ടമിടുന്നുണ്ട്.

ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

കൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനുംകൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനും

ഡികെ ശിവകുമാര്‍ പങ്കുവച്ച വീഡിയോ കണ്ട് കര്‍ണാടക ഞെട്ടി; വന്‍ വിവാദം, കൂട്ടത്തോടെ കുഴിച്ചിടുന്നുഡികെ ശിവകുമാര്‍ പങ്കുവച്ച വീഡിയോ കണ്ട് കര്‍ണാടക ഞെട്ടി; വന്‍ വിവാദം, കൂട്ടത്തോടെ കുഴിച്ചിടുന്നു

English summary
Pakistan Army deploys 20,000 troops along Indian Border- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X