കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരികളെ സഹായിക്കാന്‍ ഏതറ്റം വരെയും പോകും; എല്ലാം സജ്ജമെന്ന് പാക് സൈന്യം

Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീരികളെ സഹായിക്കാന്‍ ഏറ്റം വരെയും പോകാന്‍ പാക് സൈന്യം സജ്ജമാണെന്ന് പാക് സൈനീക തലന്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ പിന്നാലെ ചേര്‍ന്ന പാക് സൈനിക പരമോന്നത സംവിധാനമായ കോര്‍പ്സ് കമാന്‍റേഴ്സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ബജ്വ.

bajwadd-

ഇന്ത്യയുടെ നടപടിയെ തള്ളിക്കളഞ്ഞ പാക് സര്‍ക്കാരിന്‍റെ നടപടിയെ പിന്താങ്ങുന്നതായും സൈന്യം വ്യക്തമാക്കി. ഇന്ത്യ ഭേദഗതി ചെയ്ത 370 ാം വകുപ്പിനെയോ 35 എയോ പാകിസ്താന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ബജ്വ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കം തള്ളിക്കളയുകയാണെന്നും നടപടിക്കെതിരെ സാധ്യമായതെല്ലാം സ്വീകരിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുഎന്‍ രക്ഷാ സമിതി (യുഎന്‍എസ്‌സി) പ്രമേയങ്ങളില്‍ തര്‍ക്ക പദവിയുള്ള പ്രദേശമാണ് കാശ്മീര്‍. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇതു മാറ്റാനാവില്ല. ഇന്ത്യയുടെ നിയമവിരുദ്ധ നീക്കത്തിനെതിരേ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു.

അതിനിടെ പാക് പാര്‍ലമെന്‍റില്‍ ഇന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്‍റ് വിളിച്ച് ചേര്‍ത്ത സംയുക്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എത്താതിരുന്നതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.

കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍കേന്ദ്രത്തെ പിന്തുണച്ച് സോണിയയുടെ മണ്ഡലത്തിലെ എംഎല്‍എ; 'കാശ്മീരില്‍' കോണ്‍ഗ്രസില്‍ കൂട്ടപൊരിച്ചല്‍

<strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്</strong>അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

<strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!</strong>പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!

English summary
Pakistan Army prepared to 'go to any extent' to help Kashmiris says general Bajwa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X