കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്ന് പാക് സൈന്യത്തിന്‍റെ ഡ്രോണ്‍; വെടിവെച്ചിട്ട് ഇന്ത്യന്‍ സൈന്യം

Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ സൈന്യത്തിന്‍റെ ആളില്ലാ വിമാനം ചെറുവിമാനം (ഡ്രോണ്‍) ഇന്ത്യന്‍ പട്ടാളം വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കെരൺ സെക്ടറിലെ നിയന്ത്രണ രേഖയോട് ചേർന്ന മേഖലയിലാണ് ഡ്രോണ്‍ അതിര്‍ത്തി കടന്നതായി ഇന്ത്യന്‍ സേനയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ' ചൈനീസ് കമ്പനിയായ ഡിജെഐ മാവിക് 2 പ്രോ മോഡൽ നിർമ്മിച്ച പാകിസ്താന്‍റെ ഡ്രോണ്‍ അതിര്‍ത്തി കടന്ന ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയ ശേഷം തിരികെ പറക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം വെടിവെക്കുകയായിരുന്നു' ഒരു സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 border

തീവ്രവാദികൾ നുഴഞ്ഞുകയറ്റത്തിനും ബോർഡർ ആക്ഷൻ ടീം മുഖേന (ബാറ്റ്) ആക്രമണം നടത്താനോ പാകിസ്ഥാൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയിലാണ്. ഭീകരരെ ഇന്ത്യൻ പ്രദേശത്തേക്ക് കയറ്റിവിടുന്ന മോശം പ്രവണതകള്‍ തുടരാൻ പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങൾ എല്ലാം ഇന്ത്യന്‍ സൈനം പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Recommended Video

cmsvideo
Narendra modi bought airplane worth 8000 crore | Oneindia Malayalam

ഹാജീ മസ്താൻ സലാമ് വെയ്ക്കും, വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ; കെഎം ഷാജിയെ ട്രോളി എംഎം നിഷാദ്ഹാജീ മസ്താൻ സലാമ് വെയ്ക്കും, വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ; കെഎം ഷാജിയെ ട്രോളി എംഎം നിഷാദ്

English summary
Pakistan Army quadcopter crosses border; Indian Army shoot down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X