കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ അവകാശം സ്ഥാപിയ്ക്കാൻ പാകിസ്താൻ !!! ജിന്ന ഹൗസ് വിട്ടുനൽകണമെന്ന്

പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ വസതി.

  • By മരിയ
Google Oneindia Malayalam News

ദില്ലി: മുംബൈയിലെ ജിന്ന ഹൗസിന് അവകാശം ഉന്നയിച്ച് പാകിസ്താന്‍ രംഗത്ത്. ജിന്ന ഹൗസ് പൊളിച്ച് നീക്കണമെന്ന് ബിജെപി നേതാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ അവകാശവാദം. പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ വസതി.

JInnah House

രാഷ്ട്രപിതാവിന്റെ വീടിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാ കൈമാറണം എന്നാണ് പാകിസ്ഥാന്റെ ആവശ്യം. 2.5 ഏക്കര്‍ സ്ഥലത്താണ് ജിന്ന ഹൗസ് എന്ന ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. ഇറ്റാലിയന്‍ മാര്‍ബിളും മറ്റ് ഉയര്‍ന്ന ഗുണമേന്മയുള്ള വസ്തുക്കളുമാണ് വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. 500 മില്യണ്‍ ഡോളര്‍ (32487750000 രൂപ) ആണ് കെട്ടിടത്തിന്റെ മതിപ്പ് വില.

Jinnah House mumbai

വീടിന്റെ അവകാശവാദം ഉന്നയിച്ച് മുഹമ്മദലി ജിന്നയുടെ മകളും രംഗത്തെത്തിയിരുന്നു. അത് ഒരു സ്വകാര്യ സ്വത്ത് ആണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ജിന്ന തന്റെ സഹോദരിയ്ക്ക് സ്വത്തുക്കള്‍ ഇഷ്ടദാനം ചെയ്തിരുന്നെന്നാണ് സഹോദരി മറിയത്തിന്റെ മക്കള്‍ അവകാശപ്പെടുന്നത്. ഇവര്‍ ഇന്ത്യയിലാണ് ജീവിയ്ക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ആണെന്ന് സ്ഥാപിയ്ക്കുകയാണ് ഇന്ത്യ.

English summary
The house with grand columns, walnut panelling and Italian marble was built on 2.5 acres in Malabar Hills and its estimated value is $400 million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X