കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ചോപ്രക്കെതിരെ പാകിസ്താന്‍; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു!! അംബാസഡര്‍ പദവി ഒഴിയണം

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ആണവ ശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ പ്രിയങ്ക യുദ്ധത്തെ പിന്തുണച്ചുവെന്നും നടിയെ യുഎന്‍ സമാധാന അംബാസഡറുടെ പദവിയില്‍ നിന്ന് നീക്കണമെന്നും ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ പാകിസ്താന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മിസാരി ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശമാണ് പാകിസ്താന്‍ മന്ത്രിയുടെ കത്തിലുള്ളത്. ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുകയാണെന്നും അതിനെ പിന്തുണയ്ക്കുകയാണ് പ്രിയങ്കാ ചോപ്ര ചെയ്തതെന്നും പാകിസ്താന്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന അംബാസഡറായി തുടരാന്‍ പ്രിയങ്കയ്ക്ക് ധാര്‍മിക അവകാശമില്ലെന്നും പാകിസ്താന്‍ പറയുന്നു....

പ്രിയങ്കക്കെതിരായ ആരോപണം

പ്രിയങ്കക്കെതിരായ ആരോപണം

ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് പ്രിയങ്ക ചോപ്ര ചെയ്തത്. അത് യുദ്ധത്തെ പിന്തുണയ്ക്കലാണ്. വംശീയ ഉന്‍മൂലനം, ഫാഷിസം എന്നിവ തത്വങ്ങളാക്കി പ്രവര്‍ത്തിച്ച നാസികള്‍ക്ക് തുല്യമാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇതിന് പിന്തുണ നല്‍കുകയാണ് പ്രിയങ്കാ ചോപ്ര ചെയ്തതെന്നും പാകിസ്താന്‍ മന്ത്രിയുടെ കത്തില്‍ പറയുന്നു.

നിലവിലെ പ്രശ്‌നം

നിലവിലെ പ്രശ്‌നം

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാകിസ്താനെതിരെ ആണവ ഭീഷണി മുഴക്കിയപ്പോള്‍ പ്രിയങ്ക പിന്തുണച്ചുവെന്നും പാകിസ്താന്‍ മന്ത്രിയുടെ കത്തില്‍ ആരോപിക്കുന്നു. മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് നിലവിലെ പ്രശ്‌നം. കശ്മീരി മുസ്ലിംകളെ തുടച്ചുനീക്കുകയാണ് ചെയ്യുന്നതെന്നും പാക് മന്ത്രി പറയുന്നു.

അസമിലെ 40 ലക്ഷം മുസ്ലിംകള്‍

അസമിലെ 40 ലക്ഷം മുസ്ലിംകള്‍

അസമിലെ 40 ലക്ഷം മുസ്ലിംകള്‍ക്ക് അവരുടെ പൗരത്വം മോദി സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പോലെയുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍ മന്ത്രി ഷിരീന്‍ മസാരി ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

പാകിസ്താന്റെ പ്രകോപനം

പാകിസ്താന്റെ പ്രകോപനം

കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കശ്മീരിന്റെ മോചനമാണ് തന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയില്‍ വിഷയം ചര്‍ച്ചയാക്കാന്‍ ചൈനയെ ബന്ധപ്പെടുത്തി പാകിസ്താന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

English summary
Pakistan asks UN to remove Actress Priyanka Chopra as Peace ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X