Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് നിലപാട് ഇന്ത്യയുടെ മുഖത്തേറ്റ അടി, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്രിവാള്‍

ദില്ലി: സമാധാന ചര്‍ച്ചകയള്‍ പാകിസ്താന്‍ നിര്‍ത്തി വച്ച സാഹരച്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാകിസ്താന്റെ പുതിയ പ്രഖ്യാപനം ഇന്ത്യയുടെ മുഖത്തേറ്റ് അടിയാണെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. ഇതിന് പ്രധാമന്ത്രിക്ക് നന്ദിയെന്നും അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മാപ്പു പറയുണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍്പ് പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതോര്‍ത്ത് ഇന്ന് എല്ലാ ഇന്ത്യക്കാരും വേദനിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

-arvind-kejriwal

ഇതേ സമയം പത്താന്‍കോട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് സംയുക്ത സംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയത് ഐഎസ് ഐക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തുല്യമാണെന്ന് കെജ്രിവാള്‍ നേരത്തെ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. അന്വേഷണത്തിനായി പാക് ചാര സംഘടനായയ ഐഎസ് ഐ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ പത്താന്‍ കോട് ആക്രമണവുമായി ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമോയെന്നതിന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന്റെ ഭാഗത്തു നിന്നു മറുപടിയൊന്നും ഉണ്ടായില്ല. ഇതിനെ മുന്‍ നിര്‍ത്തിയാണ് അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. പരസ്പരം എന്ന തരത്തിലുള്ളതല്ല വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം അന്വേഷണമെന്നും അ്‌ദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+