Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ 'തിരിച്ചടി' പാകിസ്താന് കൊണ്ടു: കരാർ മരവിപ്പിച്ചത് യുദ്ധസമാനമെന്ന്; ഷിംല കരാറില്‍ നിന്ന് പിന്‍വാങ്ങി

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയുമായി പാകിസ്താനും. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിക്കാനും ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്നുമാണ് ഇന്ന് ഉച്ചക്ക് ശേഷം ഇസ്ലാമാബാദില്‍ ചേർന്ന പാകിസ്താന്റെ സുരക്ഷാകാര്യ ഉന്നത സമിതിയോഗത്തില്‍ തീരുമാനിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധസമാനമാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു.

സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാർക്ക് നൽകുന്ന പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ഇന്ത്യ ചെയ്തതുപോലെ മറ്റ് എല്ലാ വിസകളും താൽക്കാലികമായി നിർത്തിവച്ചു. ഹൈക്കമ്മീഷനിലെ ഇന്ത്യൻ നയതന്ത്ര ജീവനക്കാരുടെ എണ്ണം 30 ആയി കുറയ്ക്കാനും തീരുമാനിച്ചു.

pakisthan

ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിന്ധു നദീജ കരാർ റദ്ദാക്കാനുള്ള തീരുമാനമാണ് പാകിസ്താനെ ഏറെ പ്രകോപിതരാക്കിയിരിക്കുന്നത് ;സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും, താഴ്ന്ന മേഖലയിലെ നദീതീരത്തിന്റെ അവകാശങ്ങൾ കൈയടക്കുന്നതുമാണ്. ഇതിനെ ഒരു യുദ്ധ നടപടിയായി കണക്കാക്കുകയും പൂർണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും' പാകിസ്താന്‍ വ്യക്തമാക്കി.

സിന്ധുവും മറ്റ് രണ്ട് നദികളായ ഝലം, ചെനാബ് എന്നിവയുടെ ഒഴുക്ക് വഴിതിരിച്ചുവിടുകയോ തടയുകയോ ചെയ്താൽ അത് പാകിസ്താനെ ഗുരുതരമായ രീതിയില്‍ ബാധിക്കും. ഇതിനോടകം തന്നെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാകിസ്താനെ സംബന്ധിച്ച് ഇത്തരമൊരു നീക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം, വാഗാ അതിർത്തി അടച്ചുപൂട്ടാനം പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വഴിയിലൂടെ ഇന്ത്യയിൽ നിന്നുള്ള എല്ലാ അതിർത്തി കടന്നുള്ള ഗതാഗതവും നിർത്തിവയ്ക്കും. സാധുവായ അനുമതിയോടെ അതിർത്തിക്ക് അപ്പുറത്തേക്ക് പോയവർക്ക് ഏപ്രിൽ 30 ന് മുമ്പ് മടങ്ങിവരാം. ഇവർക്ക് വേണ്ടി മാത്രമായിരിക്കും അതിർത്തി തുറക്കുക. സാർക്ക് വിസ ഇളവ് പദ്ധതി (SVES) പ്രകാരം പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ പുറത്തുപോകാൻ നിർദ്ദേശമുണ്ട്. സിഖ് തീർത്ഥാടകർക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്.

എന്താണ് ഷിംല കരാർ

1972 ജൂലൈ 2-ന് ഇന്ത്യയുടെ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച ഒരു ചരിത്രപരമായ സമാധാന ഉടമ്പടിയാണ് ഷിംല കരാർ എന്ന് അറിയിപ്പെടുന്നത്. 1971-ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ പാകിസ്ഥാന്റെ കിഴക്കൻ പാകിസ്ഥാനെ (ഇന്നത്തെ ബംഗ്ലാദേശ്) സ്വതന്ത്രമാക്കിയതിനെ തുടർന്നാണ് ഈ കരാർ രൂപം കൊണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച ഈ ഉടമ്പടി, ഇരുരാജ്യങ്ങൾക്കുമിടയിലെ ശത്രുത അവസാനിപ്പിക്കാനും സമാധാനപരമായ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

അതിർത്തിയിൽ വെടിനിർത്തൽ പാലിക്കും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് ഷിംല കരാറിലൂടെ പ്രധാനമായും പറയുന്നത്. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങൾ സമാധാനപരമായി, ദ്വിപക്ഷീയ ചർച്ചകളിലൂടെ പരിഹരിക്കണം എന്നതിനോടൊപ്പം തന്നെ കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിക്കുകയും ചെയ്തിരുന്നു.

Take a Poll

1971 ഡിസംബർ 17-ന് നിലവിൽ വന്ന വെടിനിർത്തൽ രേഖയെ നിയന്ത്രണ രേഖയായി അംഗീകരിച്ചു. ഇത് ഏകപക്ഷീയമായി മാറ്റാൻ ഇരുപക്ഷവും ശ്രമിക്കരുതെന്ന് സമ്മതിച്ചു. ഇരുരാജ്യങ്ങളും പരമാധികാരം, പ്രദേശിക അഖണ്ഡത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ ബഹുമാനിക്കണം. പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തീരുമാനം കരാറിന്റെ ഭാഗമായി ഉണ്ടായി.

ആശയവിനിമയം, തപാൽ, വ്യോമഗതാഗതം, സാംസ്കാരിക-ശാസ്ത്രീയ കൈമാറ്റങ്ങൾ എന്നിവ പുനരാരംഭിക്കാൻ കരാർ വ്യവസ്ഥ ചെയ്തു. കരാർ നിലവില്‍ വന്നതിന് പിന്നാലെ ഇന്ത്യ 93,000 പാകിസ്ഥാൻ യുദ്ധത്തടവുകാരെ മോചിപ്പിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ പലപ്പോഴും പാകിസ്താന്‍ തന്നെ ഏകപക്ഷീയമായി ലംഘിച്ചിട്ടുണ്ടെങ്കിലും കരാറില്‍ നിന്നും പൂർണ്ണമായുള്ള പിന്മാറ്റമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+