ആശുപത്രി കിടക്കകള്‍ സൈന്യത്തിന് മാറ്റിവെച്ച് പാകിസ്താന്‍; ഇന്ത്യ ഏത് നിമിഷവും അക്രമിക്കുമെന്ന് ഭയം
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ. പ്രത്യക്ഷത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ് നീക്കമെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി പാകിസ്താന്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയതാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്. ഇന്ത്യ തിരിച്ചടിച്ചേക്കാമെന്ന് തന്നെയാണ് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ കരുതുന്നത്. ഈ സാഹചര്യത്തിള്‍ ആശുപത്രികള്‍ക്കടക്കം പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പാകിസ്താന്‍.. വിശദവിവരങ്ങള്‍ ഇങ്ങനെ..

ജയ്ഷെ മുഹമ്മദ്
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദെന്ന ഭീകരസംഘടനയായിരുന്നു പുല്‍വാമയില്‍ 40 ലേ ഇന്ത്യന്‍ ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതോടെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്ത് വരികയായിരുന്നു.

സൈനിക സാന്നിധ്യം ശക്തമാക്കി
പാകിസ്താന് നല്‍കിയ സൗഹൃദ രാജ്യമെന്ന പദവി എടുത്തുകളയുകയും പാക് ഹൈക്കമ്മീഷ്ണറെ വിളിച്ചു വരുത്തി ഇന്ത്യ ശക്കതമായ പ്രതിഷേധമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന പരിശീലന പരിപാടിയും അതിര്‍ത്തിയില്‍ ഇന്ത്യ സംഘടിപ്പിച്ചു. അവധിയില്‍ പോയ ജവാന്‍മാരെ തിരിച്ച് വിളിച്ച് അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തു.

തിരിച്ചടിയുണ്ടായേക്കും
ഇതോടെയാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ഒരു തിരിച്ചടിയുണ്ടായേക്കാമെന്ന് പാകിസ്താന്‍ ഭയപ്പെടാന്‍ തുടങ്ങിയത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉന്നതതല യോഗം
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിച്ചേക്കാമെന്നാണ് പാക് ചാര സംഘടനയായ ഐസ്ഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്മാന്‍ ഖാന്‍റെ നേതൃത്വത്തില്‍ സൈനിക മേധാവികളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

കരുതിയിരിക്കണം
ഇന്ത്യയുടെ പ്രത്യാക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജയിരിക്കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിക്ക് നിര്‍ദ്ദേശം
യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്നു പട്ടാളക്കാരെ ചികിത്സിക്കാന്‍ തയ്യാറാവണമെന്നാണ് ബലൂചിസ്ഥാനിലെ ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക്ക് അധിനിവേശ കശ്കമീരിലെ തദ്ദേശ ഭരണസമിതികളോടും ഏത് അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

ആദ്യം സിന്ധിലും പഞ്ചാബിലും
ഇന്ത്യയുടെ നീക്കം ഭയന്ന് അതിര്‍ത്തിയോട് അടുത്ത മേഖലകളില്‍ നിന്ന് ഭീകരസംഘങ്ങലെ നേരത്തെ തന്നെ മാറ്റിയതായി റിപ്പോര്‍ പുറത്തുവന്നിരുന്നു. കിഴക്കന്‍ അതിര്‍ത്തികളില്‍ യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ പരിക്കേറ്റ പട്ടാളക്കാരെ ആദ്യം സിന്ധിലേയും പഞ്ചാബിലേയും ആശുപത്രികളിലാണ് പ്രാഥമിക ചികിത്സ നല്‍കുക.

പ്രാഥമിക ചികിത്സക്ക് ശേഷം
പ്രാഥമിക ചികിത്സക്ക് ശേഷം സാരമായി പരിക്കേറ്റവരെ ബലൂചിസ്ഥാനിലെ ആശുപത്രികളിലേക്ക് മാറ്റും. ഇതനായി നാലിലൊന്നു കിടക്കകള്‍ മാറ്റിവെക്കണമെന്നാണ് മേഖലയിലെ സ്വകാര്യ ആശുപത്രികളോട് പാക് സൈനിക അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മുന്നറയിപ്പ്
പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്കും സൈന്യം മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണ രേഖയക്ക് സമീപമുള്ളവര്‍ സഞ്ചരിക്കാന‍് സുരക്ഷിതമായ പാത തിരഞ്ഞെടുക്കുക. കൂട്ടം കൂടി നില്‍ക്കരുത്. ബങ്കറുകള്‍ നിര്‍മിക്കുക. രാത്രി അനാവശ്യമായി വെളിച്ചം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ബാധിക്കില്ല
അതേസമയം, നദികളിലെ വെള്ളം നല്‍കാതിരിക്കാനുള്ള തീരുമാനം പാകിസ്താനെ ബാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രവി, ബീസ്, സത്ലജ് എന്നീ നദികളില്‍ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ഇനി പാകിസ്താന് നല്‍ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ജലവിഹിതം
ഈ നദികളില്‍ നിന്നുള്ള ജലവിഹിതം നിലക്കുന്നത് ഇന്ത്യയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തികളില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാക്കും. മൂന്ന് നദികളില്‍ നിന്നും ഇതുവരെ പാകിസ്ഥാനിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ ഒഴികിയിരുന്ന വെള്ളം വഴിതിരിച്ചു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തീരുമാനം
വെള്ളം അണകെട്ടി ജമ്മുകശ്മീരിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമെന്നാണ് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചത്. നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് ഇങ്ങനെ ' പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ പാകിസ്താനിലേക്ക് ഒവുകുന്ന നദീജലത്തില്‍ ഇന്ത്യയുടെ പങ്ക് പാകിസ്താന നല്‍കേണ്ടെന്ന് തീരുമാനിച്ചു. കിഴക്കന്‍ നദികളിലെ ജലം ജമ്മുകശ്മീരിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു'.












Click it and Unblock the Notifications