Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ബോട്ട് ലക്ഷ്യമിട്ടത് പോര്‍ബന്തറിലെ നാവിക കേന്ദ്രം

ദില്ലി: ഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കളുമായി എത്തി കടലില്‍ പൊട്ടിത്തെറിച്ച പാക്ക് ബോട്ടിന്റെ ലക്ഷ്യം തുറമുഖത്തെ നാവിക കേന്ദ്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബോട്ടില്‍ ഉണ്ടായിരുന്നത് ഭീകരര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പുതിയ സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ലഷ്‌കറെ തയിബ ഭീകരരാണെന്നു വ്യക്തമായി.

ഗുജറാത്തിലെ പോര്‍ബന്തര്‍ തുറമുഖം ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്‍ ബോട്ട് വന്നത്. തീരസംരക്ഷണ സേനയും കോസ്റ്റ് ഗാര്‍ഡും ബോട്ട് കണ്ടെന്നറിഞ്ഞപ്പോള്‍ ബോട്ട് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 31ന് രാത്രിയിലാണ് സംഭവം നടക്കുന്നത്. ഈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി പോര്‍ബന്തര്‍ സന്ദര്‍ശിക്കാനിരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്.

boat

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരാണ് പൊട്ടിത്തെറിയില്‍ മരിച്ചതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആളൊഴിഞ്ഞ റൂട്ടിലാണ് ഈ ബോട്ട് വന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.

മത്സ്യബന്ധന തൊഴിലാളികളെയാണ് ഇന്ത്യന്‍ സേന കണ്ടെതെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. ഇതിനു മുന്‍പ് മുംബൈ ഭീകരാക്രമണത്തിന് ഭീകരരായ അജ്മല്‍ കസബും സംഘവും ഈ വഴിയാണ് തിരഞ്ഞെടുത്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+