വ്യാപാര ആവശ്യങ്ങൾക്കായി പാക് അതിർത്തികൾ തുറക്കണം; കേന്ദ്രത്തോട് നവജ്യോത് സിംഗ് സിദ്ദു
ദില്ലി; വ്യാപാരാവശ്യത്തിനായി പഞ്ചാബിലെ പാകിസ്താനുമായുള്ള അതിർത്തികൾ തുറക്കണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു.
പഞ്ചാബികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ആഗ്രഹമെങ്കിൽ അതിർത്തികൾ തുറക്കുന്നതാണ് അഭികാമ്യമെന്നും സിദ്ദു പറഞ്ഞു. പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച പിന്നാലെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തന്റെ മൂത്ത സഹോദരൻ എന്നും സിദ്ദു വിശേഷിപ്പിച്ചു.

കറാച്ചി-മുംബൈ റൂട്ട് സമ്പന്നർക്ക് തുറന്നുകൊടുക്കാമെങ്കിൽ എന്തുകൊണ്ട് എന്തുകൊണ്ട് ലാഹോർ-അമൃത്സർ റൂട്ട് സാധാരണ പഞ്ചാബികൾക്കായി തുറന്നുകൊടുത്തുകൂട? സിദ്ദു ചോദിച്ചു. എന്തുകൊണ്ട് നാൻകന സാഹിബിനെ സന്ദർശിക്കാൻ പഞ്ചാബിനെ അനുവദിക്കാത്തത്? എന്തൊക്കെണ്ടാണ് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാത്തത്? സിദ്ദു ചോദിച്ചു. പഞ്ചാബിലെ ജനങ്ങളുടെ ജീവിതം മറ്റണമങ്കിൽ അതിർത്തികൾ തുറക്കണം. ഇത് സംഭവിച്ചാൽ,പഞ്ചാബും കഴിഞ്ഞ 60 വർഷത്തിനുള്ളിൽ പുരോഗതി കൈവരിച്ചതിന് സമാനമായ രീതിയിൽ പുരോഗതി കൈവരിക്കും.
ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള സുവർണാവസരമാണിത്. മോദി സാഹബിനോടും ഖാൻ സാഹബിനോടും അതിർത്തികൾ തുറക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്.എന്തിനാണ് 2100 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്ന മുന്ദ്ര തുറമുഖം വഴി വ്യാപാരം നടത്തുന്നത്. ഇവിടെ നിന്ന് വെറും 21 കിലോമീറ്റർ മാത്രമാണ് പാക്സിസ്താനിലേക്ക് ഉള്ളത്. 2,75,000 കോടി അമേരിക്കന്‍ ഡോളറിന്റെ വ്യാപാര സാധ്യതയാണ് മുന്നിലുള്ളത്, സിദ്ദു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേയും നിർണായകമായ ഇടപെടൽ മൂലമാണ് കർതാർപൂർ ഇടനാഴി തുറന്നതെന്നും സിദ്ദു പറഞ്ഞു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തിലേറെയായി അടഞ്ഞ ഇടനാഴി കഴിഞ്ഞ ദിവസമായിരുന്നു തുറന്നത്. സിഖ് സ്ഥാപകന്‍ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ്.
അതേസമയം ഇമ്രാൻ ഖാനെ സഹോദരൻ എന്ന് വിളിച്ച സിദ്ദുവിനെതിരെതിരെ വീമർശനവുമായി ബി ജെ പി രംഗത്തെത്തി. സിദ്ദുവിന്റെ 'ബഡാ ഭായ്' എന്ന പ്രയോഗത്തെ ഗൗരവത്തോടെയാണഅ ഇന്ത്യ കാണേണ്ടതെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. നേരത്തേ പാകിസ്താൻ ആർമി തലവൻ ജനറൽ ബജ്വയേയും സിദ്ദു പുകഴ്ത്തിയിരുന്നു. മുതിർന്ന നേതാവായ അമരീന്ദറിന് പകരം ഒരു പാകിസ്താൻ സ്നേഹിയായ സിദ്ദുവിനെ ഗാന്ധി കുടുംബം തിരഞ്ഞെടുത്തതിൽ എന്തെങ്കിലും യാദൃശ്ചികയുണ്ടോയെന്നും മാളവ്യ ട്വീറ്റിൽ കുറിച്ചു.












Click it and Unblock the Notifications