കളിച്ചത് ട്രംപും മോദിയും !! ഹഫീസ് സയ്യിദിനെ പാകിസ്ഥാന്‍ തള്ളിപ്പറഞ്ഞതിന്‍റെ അണിയറ ഒരുക്കം ഇങ്ങനെ!!
ഇരുവരുടെയും സമ്മര്‍ദ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഹഫീസ് സയ്യിദ് രാജ്യത്തിന് ഭീഷണിയാണെന്ന കാര്യം വ്യക്തമാക്കിയത്.
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത്-ഉദ്-ദവ നേതാവുമായ ഹഫീസ് സയ്യിദിനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞ നടപടിക്കു പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നരേന്ദ്ര മോദിക്കും പങ്കുള്ളതായി വിവരം.
ഇരുവരുടെയും സമ്മര്‍ദ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഹഫീസ് സയ്യിദ് രാജ്യത്തിന് ഭീഷണിയാണെന്ന കാര്യം വ്യക്തമാക്കിയത്.
ഡൊണാള്‍ഡ് ട്രംപിന്റെ സഹായിയും ഇന്ത്യന്‍ വംശജനുമായ ശലഭ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരുടെയും സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തീവ്രവാദത്തിന് ഭീഷണി
ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന് അങ്ങേയറ്റം ഭീഷണിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ട കൂട്ടുകെട്ട്. ഇരുവരും പാകിസ്ഥാന് നല്‍കിയ സമ്മര്‍ദമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ കാരണമെന്നും വിവരങ്ങളുണ്ട്.

സാമ്പത്തിക വളര്‍ച്ച
മോദിയും ട്രംപും ഒരേ ചിന്താഗതി ഉള്ളവരാണെന്നാണ് ശലഭ് കുമാര്‍ പറയുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ ആകാംഷ ഉള്ളവരാണ് രണ്ടുപേരെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇരുവരും ശ്രമികുന്നതെന്നും അദ്ദേഹം.

വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍
കഴിഞ്ഞ ദിവസമാണ് ഹഫീസ് സയ്യിദ് രാജ്യത്തിന് ഭീഷണിയാണെന്ന കാര്യം പാകിസ്ഥാന്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഖജാവ ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ താത്പര്യംമുന്‍ നിര്‍ത്തി സയ്യിദിനെയും കൂട്ടരെയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.

പണമിടപാടുകള്‍ക്കും നിയന്ത്രണം
ഹഫീസ് സയ്യിദിനും കൂട്ടാളികള്‍ക്കും ആയുധങ്ങള്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. പണമിടപാടുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇതാദ്യമായിട്ടാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊൗരു നീക്കം ഉണ്ടാകുന്നത്.

സമ്മര്‍ദ തന്ത്രം
ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്,. ശക്തമായ സമ്മര്‍ദം ഇക്കാര്യത്തില്‍ പാകിസ്ഥാനു മേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇസ്ലാമിസ്റ്റ് താവ്രവാദത്തിനെതിരായ ശക്തമായ പോരാട്ടത്തിന്റെ സൂചനകതളാണിതെന്നും ശലഭ് കുമാര്‍ പറയുന്നു.

തീവ്രവാദത്തിനെതിരെ മുന്നോട്ട്
കുടിയേറ്റ വിവാദവും മുസ്ലിംകള്‍ക്കുള്ള നിരോധനവും ട്രംപ് സര്‍ക്കാരിനെ നിശബ്ദമാക്കുന്നുണ്ടെങ്കിലും തീവ്രവാദത്തിനെതിരായ നീക്കം ശക്തമാണെന്നും അദ്ദേഹം പറയുന്നു. ട്രംപ് അമേരിക്കയുടെ തലപ്പത്ത് എത്തുന്നത് വരെ സയ്യിദിനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നായകനായിട്ടാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാന്റെ എക്കാലത്തെയും ശത്രുവായ ഇന്ത്യയെ ആക്രമിക്കാനുള്ള സയ്യിദിന്റെ താത്പര്യം കാരണമാണ് ഇത്തരത്തില്‍ കണ്ടിരുന്നതെന്നും അദ്ദേഹം.

തീവ്രവാദികളുടെ ശത്രു
മോദിയുടെ സമ്മര്‍ദവും ട്രംപിന്റെ പ്രേരണയും ശക്തമായതോടെ പാകിസ്ഥാന്‍ നിസാഹായരായിപ്പോയെന്ന് ശലഭകുമാര്‍ പറയുന്നു. തീവ്രവാദത്തിന്റെ ശത്രുക്കളാണ് ട്രംപും മോദിയുമെന്നും അദ്ദേഹം.












Click it and Unblock the Notifications