കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകോപനവുമായി പാകിസ്താന്‍; കശ്മീര്‍ തങ്ങളുടേതെന്ന്, പുതിയ ഭൂപടം മന്ത്രിസഭ അംഗീകരിച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റേതാണെന്ന് അവകാശവാദം. ഇന്ത്യയുടെ ഈ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം തയ്യാറാക്കി. ഭൂപടത്തിന് ഇമ്രാന്‍ ഖാന്റെ മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന്റെ വാര്‍ഷികത്തിലാണ് പാകിസ്താന്‍ പുതിയ പ്രകോപനം സൃഷ്ടിക്കുന്നത്. പാകിസ്താനിലെ ജനങ്ങളുടെ ആഗ്രമാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

i

പാകിസ്താന്റെ ചരിത്രത്തില്‍ സുപ്രധാനമായ ദിനമാണിന്ന്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ഇന്ന് ചരിത്ര ദിനമാണ്. പുതിയ പാകിസ്താന്റെ ഭൂപടം തയ്യാറാക്കിയിരിക്കുന്നു. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചാണിത്. കശ്മീരിലുള്ളവരുടെ താല്‍പ്പര്യം കൂടി പരിഗണിച്ചുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീരിന്റെ ഒരു ഭാഗമാണ് ഇന്ത്യയുടെ കൈവശമുള്ളത്. മറ്റൊരു ഭാഗം പാകിസ്താന്റെ നിയന്ത്രണത്തിലാണ്. ഗില്‍ഗില്‍ ബാള്‍ടിസ്താന്‍ മേഖലയാണ് പാകിസ്താന്റെ കൈവശമുള്ളത്. ഇതിനെ അവര്‍ ആസാദ് കശ്മീര്‍ എന്നാണ് വിളിക്കുന്നത്. പാകിസ്താന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം അതിര്‍ത്തിയിലെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്രം എടുത്തുകളഞ്ഞത്. ശേഷം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. കശ്മീരും ലഡാക്കും. കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണ പ്രദേശമാകും. ലാഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ നേരിട്ട് കേന്ദ്രം ഭരണം നടത്തും. അതേസമയം, കശ്മീര്‍ ദില്ലി മോഡല്‍ ഭരണമാണ് നടക്കുക. ഇതിന്റെ നടപടിക്രമങ്ങളെല്ലാം ഇന്ത്യ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വാര്‍ഷികമായ ബുധനാഴ്ച കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

English summary
Pakistan Cabinet approved new Map of Country including Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X