ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: നീക്കം ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കും!
ദില്ലി: പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പാക് നടപടി. ഇന്ത്യയിലെ പാക് കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് പാകിസ്താന്‍ തിരിച്ചു വിളിച്ചിട്ടുള്ളത്. ദില്ലിയില്‍ വച്ച് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കം. ഇന്ത്യയില്‍ വച്ച് ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് തിരിച്ചു വിളിച്ചതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വെച്ച് പാക് നയതന്ത്ര പ്രതിനിധികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കം.
{photo-feature}












Click it and Unblock the Notifications