Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ കാലത്ത് പാക് യുദ്ധം ജയിക്കില്ല: മന്‍മോഹന്‍

ദില്ലി: താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരിക്കലും പാകിസ്താന് ഇന്ത്യയുമായി യുദ്ധം ചെയ്ത് ജയിക്കാന്‍ കഴയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയ്‌ക്കെതിരെ കാശ്മിരിന് വേണ്ടി ഉടന്‍ യുദ്ധത്തിനൊരുങ്ങുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്ന മന്‍മോഹന്‍.

താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് പാകിസ്താന് ഒരിക്കലും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയില്ലെന്ന് നേവി ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

Manmohan Singh

ഇന്ത്യ അധീന കാശ്മീര്‍ സ്വതന്ത്രമാകുന്നത് തന്റെ സ്വപ്‌നമാണെന്നും തന്റെ കാലത്ത് തന്നെ അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസ്താവന നടത്തിയിരുന്നു. അതിനു വേണ്ടി ആണവ ശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു നാലാം യുദ്ധം നടത്താന്‍ സാധ്യതയുണ്ട്. ആസാദ് ജമ്മു ആന്റ് കാശ്മീര്‍ കൗണ്‍സിലിന്റെ ബജറ്റ് സമ്മേളനത്തില്‍ ഷെരീഫ് നടത്തിയ പ്രസ്താവന പാകിസ്താനിലെ ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വാര്‍ത്ത വിവാദമായതോടെ പ്രസ്താവന നവാസ് ഷെരീഫിന്റെ ഓഫീസ് നിഷേധിച്ചു. ഡോണ്‍പത്രത്തില്‍ വന്ന വാര്‍ത്ത തികച്ചും ദുരുദ്ദേശ്യപരവും അസംബന്ധമാണെന്നും പാക്ക് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുമായി സൗഹൃദ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നവാസിന്റെ ഓഫീസ് പ്രതസ്താവനയില്‍ അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+