കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ യാത്ര സൗജന്യമല്ല, മോദിയുടെ സര്‍പ്രൈസ് വിസിറ്റിന് പാകിസ്ഥാന്‍ നല്‍കിയ ബില്ല് കണ്ട് ഇന്ത്യ ഞെട്ടി

2015ലെ ക്രിസ്മസ് ദിനത്തില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് പ്രധാനമന്ത്രി ലാഹോറിലെത്തിയത്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ല്‍ പാകിസ്ഥാനില്‍ നടത്തിയ സര്‍പ്രൈസ് അദ്ദേഹത്തിന് ഏറെ വിമര്‍ശകരെയും ആരാധകരെയും നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ സന്ദര്‍ശനം വളരെ ചെലവേറിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനായി പാകിസ്ഥാന്‍ 1.49 ലക്ഷത്തിന്റെ ബില്ലാണ് ഇന്ത്യക്ക് നല്‍കിയത്.

നീരവിന്‍റെ തട്ടിപ്പ് നേരത്തെ അറിഞ്ഞു എന്നിട്ടും നടപടി ഇല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടിയില്ല?നീരവിന്‍റെ തട്ടിപ്പ് നേരത്തെ അറിഞ്ഞു എന്നിട്ടും നടപടി ഇല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടിയില്ല?

തമിഴ് നാട്ടിൽ ശശികലയെ തളക്കാന്‍ കളിച്ചത് മോദി തന്നെ... ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത്; ഒപിഎസ് ഇനി?തമിഴ് നാട്ടിൽ ശശികലയെ തളക്കാന്‍ കളിച്ചത് മോദി തന്നെ... ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത്; ഒപിഎസ് ഇനി?

സത്യം പറഞ്ഞാല്‍ ബില്ല് കണ്ട് ഇന്ത്യയുടെ കണ്ണ് തള്ളിപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് വ്യോമയാന റൂട്ടില്‍ ഈടാക്കുന്ന നിരക്കാണ് പാകിസ്ഥാന്‍ ഈടാക്കിയതെന്നാണ് സൂചന. ആര്‍ടിഐ പ്രകാരം ലഭിച്ച രേഖകളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വാങ്ങിയ തുകയുടെ വിവരങ്ങളുള്ളത്.

മോദിയുടെ സന്ദര്‍ശനം

മോദിയുടെ സന്ദര്‍ശനം

2015ലെ ക്രിസ്മസ് ദിനത്തില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് പ്രധാനമന്ത്രി ലാഹോറിലെത്തിയത്. ഈ സന്ദര്‍ശനം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു. രാജകീയ സ്വീകരണമായിരുന്നു മോദിക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ എയര്‍ഫോഴ്‌സ് ബോയിങ്ങ് 737 വിമാനത്തിലായിരുന്നു പാകിസ്ഥാനിലെത്തിയത്.

വിവരാവകാശ അപേക്ഷ

വിവരാവകാശ അപേക്ഷ

2014-16 സമയത്ത് വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് എത്രയെന്ന് അന്വേഷിച്ച് സാമൂഹ്യപ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. 2016 വരെ വ്യോമസേന വിമാനമാണ് അദ്ദേഹം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിയിരുന്നു. ഇക്കാലയളവില്‍ വ്യോമസേന വിമാനം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് ആരോപമുണ്ടായിരുന്നു

രണ്ടുയാത്രകള്‍

രണ്ടുയാത്രകള്‍

മോദിയില്‍ നിന്ന് ഈടാക്കിയ തുകയ്ക്ക് പുറമേ മറ്റ് രണ്ടു യാത്രകള്‍ക്കുള്ള ബില്ലികളും ഈടാക്കിയതായി പാകിസ്ഥാന്‍ പറയുന്നു. ആദ്യത്തേത് 2016 മെയ് 22,23 ദിവസങ്ങളില്‍ ഇറാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈടാക്കായിത്. ഇതിന് 77215 രൂപയുടെ ബില്ലാണ് നല്‍കിയത്. രണ്ടാമത്തേത് ഖത്തര്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു. ഇത് ജൂണ്‍ നാലിനാണ്. ഇതിന് 59215 രൂപയും ഈടാക്കി. ഈ രണ്ടു യാത്രകളും പാകിസ്ഥാന്‍ എയര്‍റൂട്ട് വഴിയാണ് പ്രധാനമന്ത്രി നടത്തിയത്.

യാത്രാചെലവ് കൂടുതല്‍

യാത്രാചെലവ് കൂടുതല്‍

രണ്ടുകോടി രൂപയാണ് പ്രധാനമന്ത്രി വ്യോമസേനയുടെ വിമാനത്തില്‍ നടത്തിയ യാത്രകളില്‍ ചെലവായതെന്ന് വിവരാവകാശ രേഖ പറയുന്നു. ഓരോ രാജ്യങ്ങളിലെയും എംബസികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കുകയാണ് പതിവ്. ഇതില്‍ ഇന്ധനം, സുരക്ഷ, എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടും. അതേസമയം മോദിയുടെ യാത്രാചെലവുകള്‍ വളരെ കൂടുതലാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.

പ്രത്യേക വിമാനം

പ്രത്യേക വിമാനം

സാധാരണ ഗതിയില്‍ വിവിഐപികള്‍ക്ക് പ്രത്യേക വിമാനമാണ് വ്യോമസേന ഒരുക്കാറുള്ളത്. ഇതിനായി പുറത്ത് നിന്നുള്ള വിമാനകമ്പനികളെയാണ് ആശ്രയിക്കാറുള്ളത്. എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് സാധാരണഗതിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചെലവുകള്‍ അവര്‍ വ്യോമസേനയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യാറുള്ളത്.

English summary
pakistan charged india rs 1.5 lakh for pm visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X