കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ചൈന-പാക് യുദ്ധവിമാനങ്ങള്‍ വട്ടമിടുന്നു; ഇന്ത്യന്‍ വ്യോമസേന റെഡി, ഷഹീന്‍ 8

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ തയ്യാര്‍ | Oneindia Malayalam

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതമാണ് കാര്യങ്ങള്‍. പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുകയാണ്. ഇന്ത്യ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ നുഴഞ്ഞുകയറ്റം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയാണ് പാകിസ്താന്‍. പാകിസ്താനൊപ്പം ചൈനയും നിലയുറപ്പിച്ചിരിക്കുന്നു.....

ഈ സാഹചര്യത്തിലാണ് അതിര്‍ത്തി മേഖലയില്‍ പാകിസ്താന്റെയും ചൈനയുടെയും വ്യോമസേനകള്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും ഡ്രില്‍ നടത്തുന്നത് ഇന്ത്യ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യന്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കി. ഷഹീന്‍ എട്ട് അഭ്യാസത്തിന്റെ ഭാഗമാണ് സേനാ വിമാനങ്ങള്‍ പറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍.....

ചൈനീസ് നഗരമായ ഹോള്‍ട്ടന്‍

ചൈനീസ് നഗരമായ ഹോള്‍ട്ടന്‍

ചൈനീസ് നഗരമായ ഹോള്‍ട്ടനിലാണ് പാകിസ്താന്റെയും ചൈനയുടെയും സൈനികര്‍ പരിശീലനം നടത്തുന്നത്. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയാണിത്. ഷഹീന്‍ എട്ട് എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തില്‍ ഇരുരാജ്യങ്ങളും ശക്തി പ്രകടിപ്പിക്കുയും ചെയ്യുന്നുണ്ട്.

പാകിസ്താനൊപ്പം ചൈന

പാകിസ്താനൊപ്പം ചൈന

പാകിസ്താനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് ചൈന. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചാണ് ചൈന ഐക്യരാഷ്ട്രസഭയില്‍ രംഗത്തുവന്നത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്യാതെ വന്നതോടെ പാക് നീക്കം പാളി.

തയ്യാറായി ഇന്ത്യന്‍ വ്യോമ സേന

തയ്യാറായി ഇന്ത്യന്‍ വ്യോമ സേന

അതിര്‍ത്തിയിലെ പാക്-ചൈന സൈനിക പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വ്യോമ സേന അറിയിച്ചു. രാഷ്ട്രീയ അന്തരീക്ഷം മോശമായ സാഹചര്യത്തില്‍ നടക്കുന്ന സൈനിക പ്രകടനം ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ഏത് നടപടികളും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം അറിയിച്ചു.

ജെഎഫ്-17 യുദ്ധവിമാനങ്ങളും

ജെഎഫ്-17 യുദ്ധവിമാനങ്ങളും

സൈനിക അഭ്യാസത്തില്‍ പാകിസ്താന്റെ ജെഎഫ്-17 യുദ്ധവിമാനങ്ങളും പങ്കെടുക്കുന്നുണ്ടെന്നതാണ് പ്രത്യേകത. ഗില്‍ഗിത്ത് ബാള്‍ട്ടിസ്താന്‍ മേഖലയിലെ സ്‌കാര്‍ഡു വ്യോമതാവളത്തില്‍ നിന്നാണ് പാകിസ്താന്റെ സൈനിക വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യെച്ചൂരി കശ്മീരിലെത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് കേന്ദ്രം; ഇല്ലെന്ന് സുപ്രീംകോടതി, അനുമതി നല്‍കിയെച്ചൂരി കശ്മീരിലെത്തിയാല്‍ സ്ഥിതി വഷളാകുമെന്ന് കേന്ദ്രം; ഇല്ലെന്ന് സുപ്രീംകോടതി, അനുമതി നല്‍കി

കശ്മീരിന്റെ ഭാഗമാകേണ്ട പ്രദേശം

കശ്മീരിന്റെ ഭാഗമാകേണ്ട പ്രദേശം

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള അര്‍ധ പ്രവിശ്യാ പ്രദേശമാണ് ഗില്‍ഗിത്ത് ബാള്‍ട്ടിസ്താന്‍. കശ്മീരിന്റെ ഭാഗമാണെന്ന് ഇന്ത്യ ഏറെകാലമായി പറയുന്ന പ്രദേശമാണിത്. ഇന്ത്യയ്ക്ക് ലഭിക്കേണ്ട ഭൂമേഖലയാണിതെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഏറെകാലമായി ഇവിടെയുള്ള വ്യോമതാവളം പാകിസ്താന്‍ ഉപയോഗിച്ചിരുന്നില്ല.

കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍; കേസ് ഭരണഘടനാ ബെഞ്ചിന്, കേന്ദ്രത്തിന് നോട്ടീസ്കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍; കേസ് ഭരണഘടനാ ബെഞ്ചിന്, കേന്ദ്രത്തിന് നോട്ടീസ്

ചൈനയ്ക്ക് ഒട്ടേറെ കേന്ദ്രങ്ങള്‍

ചൈനയ്ക്ക് ഒട്ടേറെ കേന്ദ്രങ്ങള്‍

ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ചൈനീസ് വ്യോമസേനയ്ക്ക് ഒട്ടേറെ വ്യോമകേന്ദ്രങ്ങളുണ്ട്. ചൈനീസ് ആയുധങ്ങള്‍ കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. മിസൈല്‍ സാങ്കേതിക വിദ്യകളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പാക് സേന ചൈനയില്‍ നിന്ന് സ്വന്തമാക്കുന്നുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി; തട്ടിപ്പുകാര്‍ക്ക് കൂട്ടുനിന്നു, നടപടിയെടുക്കണംശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി; തട്ടിപ്പുകാര്‍ക്ക് കൂട്ടുനിന്നു, നടപടിയെടുക്കണം

ചൈനയെ ചൊടിപ്പിച്ചത് ഇതാണ്...

ചൈനയെ ചൊടിപ്പിച്ചത് ഇതാണ്...

ബാലാക്കോട്ടില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയ ശേഷം പാകിസ്താന്‍ ചൈനയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുകയാണ്. ഇന്ത്യയുടെ കശ്മീര്‍ നീക്കത്തെ എതിര്‍ത്ത രണ്ടു രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതാണ് ചൈനയെ ചൊടിപ്പിച്ചത്.

ചൈനയും പാകിസ്താനും കരാറിലെത്തി

ചൈനയും പാകിസ്താനും കരാറിലെത്തി

അതേസമയം, പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കാന്‍ ചൈനയും പാകിസ്താനും തീരുമാനിച്ചു. ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പാകിസ്താന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ധാരണയായിരിക്കുന്നത്. കശ്മീരിലെ സാഹചര്യം ഇരുരാജ്യങ്ങളുടെയും സൈനിക ജനറല്‍മാര്‍ ചര്‍ച്ച ചെയ്തു.

ചൈനീസ് ജനറല്‍മാര്‍ റാവല്‍പിണ്ടിയില്‍

ചൈനീസ് ജനറല്‍മാര്‍ റാവല്‍പിണ്ടിയില്‍

ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സു ഖിലിയാങ് പാകിസ്താന്‍ സൈനിക ജനറലിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. ചൈനീസ് സൈന്യത്തിലെ വന്‍ സംഘം സുവിനൊപ്പം റാവല്‍പിണ്ടിയിലെത്തിയിരുന്നു. പാക് സൈനിക ജനറല്‍ ഖമര്‍ ജാവേദ് ബവജയുമായി ഇവര്‍ ചര്‍ച്ച നടത്തി.

ചൈനീസ് സൈന്യത്തിന്റെ പിന്തുണ

ചൈനീസ് സൈന്യത്തിന്റെ പിന്തുണ

കശ്മീര്‍ വിഷയത്തിന് പുറമെ പരസ്പര സഹകരണം, മേഖലാ സുരക്ഷ, പ്രതിരോധ രംഗത്തെ സംയുക്ത പരിശീലനം എന്നീ കാര്യങ്ങളും ചൈന-പാക് സൈനിക മേധാവികള്‍ ചര്‍ച്ച ചെയ്തു. കശ്മീരുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ചൈനീസ് സൈന്യം പിന്തുണ അറിയിച്ചുവെന്ന് ബജവ പറഞ്ഞു.

ശ്രീനഗറിനെ മറന്നേക്കൂ... പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കൂ! ഭയന്ന് വിറച്ച് പാകിസ്താന്‍ശ്രീനഗറിനെ മറന്നേക്കൂ... പാക് അധീന കശ്മീരിനെയെങ്കിലും സംരക്ഷിക്കൂ! ഭയന്ന് വിറച്ച് പാകിസ്താന്‍

ഇമ്രാന്‍ ഖാനുമായും ചര്‍ച്ച

ഇമ്രാന്‍ ഖാനുമായും ചര്‍ച്ച

ചൈനീസ് ജനറല്‍ സു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച നടത്തി. മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ചൈനയും പാകിസ്താനും ഒരുമിച്ച് നീങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ചൈന പിന്തുണ അറിയിച്ചുവെന്നും അവരോട് നന്ദിയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

English summary
Pakistan, China engage in joint air force exercise in Indian Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X