കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലേക്ക് വിഷവാതകം ചൊരിഞ്ഞ് പാകിസ്താന്‍? കൂടെ ചൈനയും, പുതിയ ആരോപണം

Google Oneindia Malayalam News

Recommended Video

cmsvideo
Pakistan and China Releasing poisonous air to New Delhi Says A BJP Minister | Oneindia Malayalam

ദില്ലി: ഇന്ത്യയോട് കൊമ്പുകോര്‍ക്കുന്ന രണ്ടു അയല്‍രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. അടുത്തിടെയായി ഇന്ത്യയ്‌ക്കെതിരെ പല നീക്കങ്ങളം പാകിസ്താന്‍ നടത്തുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രം എടുത്തുകളഞ്ഞ ശേഷമുള്ള പാകിസ്താന്റെ പരസ്യ പ്രതികരണങ്ങളിലെല്ലാം ഇന്ത്യയോടുള്ള പക പ്രകടമാണ്.

ദില്ലിയില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വായുമാലിന്യം അനുഭവപ്പെടുന്നതിന് പിന്നില്‍ പാകിസ്താന്‍ ആണോ? ഇങ്ങനെ ഒരു സംശമയാണ് ചില കോണുകളില്‍ നിന്ന് ഉയരുന്നത്. പാകിസ്താന്റെ മാത്രമല്ല, ചൈനയുടെ കൈകളും സംഭവത്തിന് പിന്നിലുണ്ടോ? ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ഷര്‍ദയാണ് വാര്‍ത്താ ഏജന്‍സിയോട് ഇങ്ങനെ പറഞ്ഞത്. അദ്ദേഹം അതിന് കാരണവും വിശദീകരിക്കുന്നു...

രൂക്ഷമായ മാലിന്യം

രൂക്ഷമായ മാലിന്യം

ദില്ലിയില്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മാലിന്യമാണ് അനുഭവപ്പെടുന്നത്. നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ദില്ലിയിലും പരിസര മേഖലകളിലും വായു മാലിന്യമായിരിക്കുന്നു. ദില്ലിയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ പ്രധാന കാരണം വായു മലിനീകരണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനും ചൈനയും

പാകിസ്താനും ചൈനയും

ഈ സാഹചര്യത്തിലാണ് ഇന്ത്യയോട് ശത്രുതയുള്ള ഏതെങ്കിലും വിഭാഗമായിരിക്കും ദില്ലിയിലെ മലിനീകരണത്തിന് പിന്നിലെന്ന് ബിജെപി നേതാവ് പറയുന്നത്. ഇന്ത്യയെ ഭയപ്പെടുന്ന അയല്‍രാജ്യങ്ങള്‍ ദില്ലിയിലേക്ക് വിഷവാതകം ചൊരിഞ്ഞിട്ടുണ്ടാകാമെന്ന് വനീത് അഗര്‍വാള്‍ പ്രതികരിച്ചു. പാകിസ്താനും ചൈനയ്ക്കുമാണ് ഇന്ത്യയെ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വിഷാംശമുള്ള വാതകം കടത്തിവിട്ടോ

വിഷാംശമുള്ള വാതകം കടത്തിവിട്ടോ

പാകിസ്താന്‍ ഇന്ത്യയിലേക്ക് വിഷാംശമുള്ള വാതകം കടത്തിവിട്ടോ എന്ന് ഗൗരവത്തില്‍ പരിശോധിക്കണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയതില്‍ പാകിസ്താന് കടുത്ത അമര്‍ഷമുണ്ട്. അവര്‍ പ്രതികാരം ചെയ്യുകയാകാമെന്നും വിനീത് അഗര്‍വാള്‍ പറഞ്ഞു.

നിസാരിമായി തള്ളരുത്

നിസാരിമായി തള്ളരുത്

ഇന്ത്യക്കെതിരെ സാധ്യമായ എല്ലാ തന്ത്രങ്ങളും പാകിസ്താനും ചൈനയും പയറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ദില്ലിയിലെ മാലിന്യം നിസാരിമായി തള്ളരുത്. ഇന്ത്യക്കെതിരെ ഒരു വിജയം പോലും ലഭിച്ചിട്ടില്ലാത്ത പാകിസ്താന്റെ കൈകള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു.

കെജ്രിവാളിനെയും വിമര്‍ശിച്ചു

കെജ്രിവാളിനെയും വിമര്‍ശിച്ചു

ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല പാകിസ്താനും ചൈനയ്ക്കുമെതിരെ ആരോപണം ഉന്നയിക്കുന്നത്. ശത്രുരാജ്യങ്ങള്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിച്ചേക്കാമെന്നാണ് അദ്ദേഹത്തിന്റെ സംശയം. ഹരിയാണയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ തീയിടുന്നതാണ് ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെന്ന കെജ്രിവാളിന്റെ പ്രസ്താവനയെയും അഗര്‍വാള്‍ വിമര്‍ശിച്ചു.

ദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചുദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചു

English summary
Pakistan, China May Have Released Poisonous Gas To India: BJP Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X