നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ: പാകിസ്താൻ ചട്ടം ലംഘിച്ചു!
ദില്ലി: പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത്. ജമ്മു കശ്മീരീലെ പൂഞ്ച് സെക്ടറിൽ നിയന്ത്രണരേഖയിൽ നിന്ന് 300 മീറ്ററിനുള്ളിലാണ് പാക് ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരു ഭാഗത്തുനിന്നും വെടിവെയ്പോ പ്രകോപനങ്ങളോ ഉണ്ടായിട്ടില്ല. നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്ററിനുള്ളിൽ റോട്ടറി വിംഗ് എയർക്രാഫ്റ്റും പത്ത് കിലോമീറ്ററിനുള്ളിൽ ചിറകുള്ള എയർക്രാഫ്റ്റോ പ്രവേശിക്കരുതെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചട്ടത്തിൽ പറയുന്നത്.
പാക് ഹെലികോപ്റ്റർ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയ സംഭവം ചട്ടലംഘനമല്ലെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ധാരണയാണ് ലംഘിച്ചിട്ടുള്ളതെന്നുമാണ് ഇന്ത്യന്‍ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രദേശത്ത് മൂന്ന് ഹെലികോപ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിയന്ത്രണ രേഖയിൽ നിന്ന് 300 മീറ്റർ പരിധിയില്‍ പ്രവേശിച്ചത് ഒരു ഹെലികോപ്റ്റര്‍ മാത്രമാണെന്നും കശ്മീരിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഹെലികോപ്റ്റർ അതിർത്തി കടന്നിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 12 സൈനികരുൾപ്പെടെ 21 പേരാണ് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 75ഓളം പേർക്ക് 2018ൽ മാത്രം പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ ഏറെപ്പേരും സാധാരണക്കാരാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications