ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു; അവകാശവാദവുമായി പാക്കിസ്ഥാൻ
ഡൽഹി: ബാലസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. 'അബ്ദലി വെപ്പൺ സിസ്റ്റം' എന്ന മിസൈലാണ് പരീക്ഷിച്ചത്. 450 കിലോമീറ്റർ പ്രഹരശേഷിയുള്ളതാണ് മിസൈൽ എന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുന്നതിനിടയിലാണ് പാക്കിസ്ഥാൻ പ്രതികരണം. അതേസമയം മിസൈൽ പരീക്ഷിച്ച നടപടി പാക്കിസ്ഥാന്റെ പ്രകോപനമായിട്ടാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.
' സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനിക നൂതന ശേഷിയും സാങ്കേത്തികമായി മറ്റ് വശങ്ങളും പരീക്ഷിക്കുകയെന്ന ലക്യത്തോടെയാണ് വിക്ഷേപണം', പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേനയുടെ പ്രവർത്തന മികവിൽ സാങ്കേതിക വൈദഗ്ധ്യത്തിലും പൂർണ ആത്മവിശ്വാസം ഉണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായും പ്രസ്താവനയിൽ പറഞ്ഞു.

പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ നടപടികൾ കൂടുതൽ തീവ്രമാക്കുകയാണ് ഇന്ത്യ. ആദ്യ തിരച്ചടി എന്ന നിലയിൽ വർഷങ്ങളായുള്ള സിന്ധു നദീ ജല കരാർ ഇന്ത്യ റദ്ദ് ചെയ്യുകയായിരുന്നു. തുടർന്ന് പാക് പൗരൻമാരേയും പ്രതിരോധ ഉദ്യോഗസ്ഥരേയും രാജ്യത്ത് നിന്ന് പുറത്താക്കി.പാക്കിസ്ഥാന് സാമ്പത്തിക സഹായങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകബാങ്കിനേയും ഐ എം എഫിനേയും സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എഫ് ടി എഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ ഉയർത്തും.
അതേസമയം ഇന്ത്യൻ നടപടികൾക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം തുടരുകയാണ് പാക്കിസ്ഥാൻ. ഇതിനെതിരെ തിരിച്ചടിച്ചതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പഹൽഗാമിന് ശക്തമായ തിരിച്ചടി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് നിമിഷവും പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ വലിയൊരു ആക്രമണം ഇന്ത്യയിൽ നിന്ന് ഉണ്ടാകുമെന്ന് വിവരം ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പാക് മന്ത്രി അതൗള്ള താര പറഞ്ഞത്. എന്നാൽ 72 മണിക്കൂർ പിന്നിട്ടിട്ടും അത്തരത്തിലുള്ള നടപടികളൊന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രിൽ 22 നാണ് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 7 ഭീകരരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതുവരേയും ഭീകരരെ കുറിച്ച് യാതൊരു വിവരവും സൈന്യത്തിന് ലഭിച്ചിട്ടില്ല. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം സർക്കാർ പ്രഖ്യാപച്ചിിട്ടുണ്ട്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications