ചൈനയും പാകിസ്താനും കശ്മീര്‍ കുട്ടിച്ചോറാക്കും! പാക് ഡാമുകള്‍ക്ക്, പണം മുടക്കുന്നത് ചൈന!
ചൈനയുടെ സാമ്പത്തിക പിന്തുണയോടെ ആറ് ഡാമുകളാണ് പാക് അധീന കശ്മീരില്‍ നിര്‍മിക്കുന്നത്
ദില്ലി: പാക് അധീന കശ്മീരില്‍ പാകിസ്താന് നിര്‍മിക്കുന്ന ഡാമുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്രം. പാക് അധീന കശ്മീരില്‍ ചൈനീസ് സഹായത്തോടെ പാകിസ്താന് ആറ് ഡാമുകള്‍ നിര്‍മിക്കുന്നുവെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചത്. ചൈനയുടെ സാമ്പത്തിക പിന്തുണയോടെയാണ് പ്രസ്തുത പദ്ധതികളെല്ലാം നടപ്പിലാക്കുന്നതെന്നാണ് മറ്റൊരു കാര്യം.
പാക് അധീന കശ്മീരിലെ ഡാം നിര്‍മാണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൈനയോടും പാകിസ്താനോടും ആവശ്യപ്പെട്ടിരുന്നതായും വികെ സിംഗ് വ്യക്തമാക്കി. ഡാം നിര്‍മാണം ഇന്ത്യയുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്നും വികെ സിംഗ് ചൂണ്ടിക്കാണിക്കുന്നു. ഡാം നിര്‍മാണത്തോട് ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് . സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ ഓരോ കടന്നുകയറ്റത്തോടെയും ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയ്ക്ക് വികെ സിംഗ് രാജ്യസഭയില്‍ പങ്കുവെച്ച വിവരങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൃഷ്ണ ഗംഗ ഡാം നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ലോക ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇന്‍ഡസ് വാലി ഉടമ്പടി പ്രകാരം ഇന്ത്യ- പാക് സെക്രട്ടറി തല ചര്‍ച്ചയ്ക്കൊടുവിലാണ് രണ്ട് ഹൈജ്രോ ഇലക്ട്രിക് പദ്ധതികള്‍ ആരംഭിക്കുന്നതിന് ലോക ബാങ്ക് ഇന്ത്യയ്ക്ക് അനുമതി നല്‍കുന്നത്. ജമ്മു കശ്മീരില്‍ കൃഷ്ണഗംഗ( 330 മെഗാവാട്സ്), റാറ്റില്‍ ( 850 മെഗാ വാട്സ്) എന്നീ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് നേരത്തെ തന്നെ പാകിസ്താന് ലോക ബാങ്കിനെ സമീപിച്ചിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ ചൈനീസ് പിന്തുണയോടെ ആരംഭിക്കുന്ന ഡാം നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ പുറത്തുവിടുന്നത്.
സിക്കിം അതിര്‍ത്തിയിലേത് ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നമാണെന്നും ഇതില്‍ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് നേരത്തെ തന്നെ ചൈന മുന്നറിയിപ്പുനല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ ചൈനീസ് പിന്തുണയോടെ ആറ് ഡാമുകള്‍ നിര്‍മിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications