കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിയും ടീമംഗങ്ങളും പട്ടാള തൊപ്പി അണിഞ്ഞു; നടപടി വേണമെന്ന് ഐസിസിയോട് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ക്രിക്കറ്റ് മല്‍സരത്തിന് പട്ടാള തൊപ്പിയണിച്ച് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ പാകിസ്താന്‍. ഇന്ത്യന്‍ ടീമിനെതിരെ നടപടി വേണമെന്ന് പാകിസ്താന്‍ ഐസിസിയോട് ആവശ്യപ്പെട്ടു. ടൂര്‍ണമെന്റിനെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണ് ചെയ്തതെന്ന് പാകിസ്താന്‍ ആരോപിച്ചു.

5c

ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിലാണ് കോലിയും ടീമംഗങ്ങളും സൈനിക തൊപ്പി അണിഞ്ഞ് ഇറങ്ങിയത്. പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരോടുള്ള ആദരസൂചകമായിട്ടാണ് ഇങ്ങനെ ചെയ്തത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി മാച്ച് ഫീസ് വിനിയോഗിക്കാനും ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നു.

സൈനിക തൊപ്പിയുമായി കളത്തിലിങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ നടപടിയെടുക്കണമെന്ന് ഐസിസിയോട് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. ഐസിസി ഇത് ശ്രദ്ധിച്ചില്ലേ? ഐസിസി നടപടി സ്വീകരിക്കണം. പാകിസ്താന്‍ ആവശ്യപ്പെടാതെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഖുറേഷി പറഞ്ഞു.

മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!മോദിയെ ലോക്‌സഭ കാണിക്കില്ല; ബിജെപിക്കെതിരെ പടയൊരുക്കി ഭീം ആര്‍മി; മാറുന്ന യുപി രാഷ്ട്രീയം!!

ഇത് ക്രിക്കറ്റ് മല്‍സരമല്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ടീം ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കശ്മീരിലെ ഇന്ത്യന്‍ ക്രൂരതകള്‍ പുറംലോകത്തെ അറിയിക്കാന്‍ പാകിസ്താന്‍ ടീം കറുത്ത വസ്ത്രമെടുത്ത് കളത്തിലിറങ്ങുമെന്നും ചൗധരി ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്താന്‍ ടീം ഔദ്യോഗികമായി ഐസിസിക്ക് പരാതി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മല്‍സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. എങ്കിലും 2-1ന് മുന്നിലാണ്.

English summary
Pakistan demands ICC action against India for wearing military cap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X