കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ വിമാനത്തിന് വ്യോമപാത നിഷേധിച്ചു; പാകിസ്താന്റെ പ്രതികാര നടപടി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്താന്റെ പ്രതികാര നടപടി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് പാകിസ്താന്റെ വിവാദ നീക്കം. ഐസ്‌ലാന്റിലേക്കുള്ള രാഷ്ട്രപതിയുടെ യാത്രയ്ക്കാണ് വ്യോമപാത പാകിസ്താന്‍ നിഷേധിച്ചത്.

Kovind

പാകിസ്താന്റെ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് മന്ത്രി പറയുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പാകിസ്താന്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ കാര്യമാണെന്ന് പറയുന്നത്.

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

ഐസ്‌ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, സ്ലോവേനിയ എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച പുറപ്പെടാന്‍ രാഷ്ട്രപതി തീരുമാനിച്ചിരുന്നു. ആഗോള തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. സപ്തംബര്‍ ഒമ്പതിനാണ് രാഷ്ട്രപതി ഐസ്‌ലാന്റിലെത്തുക. 11 മുതല്‍ 15 സ്വിറ്റ്‌സര്‍ലാന്റിലും സ്ലോവേനിയയിലുമായിരിക്കും.

ചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണംചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണം

കശ്മീരിന്റെ പ്രത്യേക സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുമതിയോടെയാണ് ഇന്ത്യന്‍ രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിക്കുന്നതെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമ പാത നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ജൂലൈയിലാണ് വീണ്ടും തുറന്നത്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ഇപ്പോള്‍ പാകിസ്താനെ ചൊടിപ്പിച്ചിരിക്കുന്നത്. പാകിസ്താന്‍ അനുമതി നിഷേധിച്ചാല്‍ ഇന്ത്യ ബദല്‍മാര്‍ഗം തേടേണ്ടിവരും. അതാകട്ടെ ചെലവേറിയതുമാകും.

English summary
Pakistan denied Airspace to President Ram Nath Kovind's Plane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X