കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട്‌ വ്യോമാക്രമണം; 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പാക്‌ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 300 തീവ്രവദികള്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ നയതന്ത്രജ്ഞന്‍. പാക്കിസ്ഥാന്‍ നയതന്ത്രജ്ഞന്‍ ആയ അഗ ഹിലാരി ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു പാക്കിസ്‌താന്‍ സൈന്യത്തിന്റെ വാദം.

2019 ഫെബ്രുവരി 26ന്‌ പാക്കിസ്‌താനിലെ കൈബര്‍ പക്തുന്‍കാ പ്രവശ്യയിലെ ബാലക്കോട്ടില്‍ ജയ്‌ഷേ മുഹമ്മദെന്ന തീവ്രവാദ സംഘത്തിന്റെ പരീശീലന കേന്ദ്രത്തിനു നേരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ ആക്രമണം നടത്തുകയായിരുന്നു.2019 ഫെബ്രുവരി 14ന്‌ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജഷേ മുഹമ്മദ്‌ ഏറ്റെടുത്തതിന്‌ പിന്നാലെയായിരുന്നു ഇന്ത്യന്‍ വ്യോമ സേന ബാലക്കോട്ടില്‍ ആക്രമണം നടത്തിയത്‌. പാക്കിസ്ഥാന്റെ അനുമതിയില്ലാതെ അതിര്‍ത്തി കടന്നു നടത്തിയ ഇന്ത്യന്‍ സൈനിക ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

balakot

ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്നത്‌ യുദ്ധത്തിനായിരുന്നില്ല ഭീകരര്‍ക്കെതിരായ ആക്രമണത്തില്‍ 300 പേര്‍ െൈകല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌ അഗാ ഹിലാരി അഭിമുഖത്തില്‍ പറഞ്ഞു.
പുല്‍വാമ ആക്രമണം നടന്നത്‌ ഇമ്രാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നെന്ന്‌ നേരത്തെ പാക്കസിഥാന്‍ മന്ത്രി പാര്‍ലമെന്റ്‌ പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്‌ വലിയ വിവാദത്തിന്‌ വഴിതെളിച്ചിരുന്നു. ഇതാദ്യമായാണ്‌ പാലക്കോട്ട്‌ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പാക്കസിസ്ഥാന്‍ സ്‌തിരീകരിക്കുന്നത്‌. നേരത്തെ ഇന്ത്യന്‍ വ്യോമ സേനയുടെ ബാലക്കോട്ട്‌ ആക്രമണം വലിയ പരാജയമായിരുന്നെന്ന്‌ രാജ്യത്തിന്‌്‌ അകത്തു നിന്ന്‌ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
Pakistan diplomat claimed 300 terrorist were killed in india balakot air strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X