കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍റെ എഫ് 16 വിമാനം കാണാതായിട്ടില്ലെന്ന് യുഎസ് മാഗസിന്‍, ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നഷ്ടം ഇന്ത്യയ്ക്ക് മാത്രമെന്ന്...

  • By Desk
Google Oneindia Malayalam News

ദില്ലി: പാകിസ്താന് എഫ് 16 പോര്‍വിമാനങ്ങള്‍ എല്ലാം കയ്യിലുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍. പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ അവകാശവാദത്തിനെതിരായാണ് ഈ റിപ്പോര്‍ട്ട് വന്നത്. അമേരിക്കന്‍ മാഗസിന്‍ ആയ ഫോറിന്‍ പോളിസി മാഗസിനാണ് യുഎസിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയതെന്ന് പറയുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അവകാശവാദം ഉന്നയിക്കും പോലെ പാകിസ്താന്റെ എഫ് 16 നശിപ്പിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

<strong>മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി.....രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമാണ് രാഹുലെന്ന് സ്മൃതി ഇറാനി</strong>മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി.....രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമാണ് രാഹുലെന്ന് സ്മൃതി ഇറാനി

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ് എഫ് 16 വിമാനം തകര്‍ത്തത്. പാകിസ്താന്‍ യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ എഫ് 16 വിമാനം എണ്ണാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇവരെത്തി എഫ് 16 വിമാനങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയെന്നും ഒരു വിമാനവും കാണാതായിട്ടില്ലെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം വീഴ്ത്തിയെന്ന് അഭിനന്ദന്‍ വര്‍ധമാന് തോന്നിയതാകാമെന്നും എഫ് 16 എല്ലാം സുരക്ഷിതമാണെന്നും പറയുന്നു.

f-16-4-15518537

ഫെബ്രുവരി 27നാണ് ഇന്ത്യ പാകിസ്താനിലേക്ക് എയര്‍ ഫൈറ്റ് നടത്തിയത്. തുടര്‍ന്ന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവും ഇന്ത്യ പുറത്തുവിട്ടിരുന്നു. എയര്‍ഫൈറ്റിനെ തുടര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാക് തടവിലാകുകയും തുടര്‍ന്ന് വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ എഫ് 16 വിമാനം ഉപയോഗിച്ചെന്ന ഇന്ത്യന്‍ വാദത്തെ തുടക്കം മുതലേ പാകിസ്താന്‍ നിരാകരിച്ചിരുന്നു.

ഇന്ത്യയ്ക്ക് തങ്ങളുടെ പോര്‍വിമാനം നഷ്ടമായതല്ലാതെ പാകിസ്താന് ഇതില്‍ യാതൊരു നഷ്ടവുമില്ലെന്നും അതിനാല്‍ ഇന്ത്യയുടെ വ്യോമാക്രമണം ഇന്ത്യയെ തന്നെ തിരിഞ്ഞ് കൊത്തുകയാണെന്നും പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിയായിരുന്നു വ്യോമാക്രമണം.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ..

English summary
Pakistan F 16 fighters are with them no fighter jets are missing from Pakistan says US magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X