Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ അടി: എല്ലാ തരത്തിലുള്ള ഇറക്കുമതികളും നിരോധിച്ചു

ഡൽഹി: പാകിസ്ഥാനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചതാണ് ഏറ്റവും ഒടുവിലത്തെ നടപടി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണെന്നും സർക്കാർ അറിയിക്കുന്നു.

"പാകിസ്ഥാനിൽ നിന്നും കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോയുള്ള ഇറക്കുമതി അല്ലെങ്കിൽ ട്രാൻസിസ്റ്റ്, സ്വതന്ത്രമായി ഇറക്കുമതി ചെയ്യാവുന്നതോ അല്ലാത്തതോ ആയവയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്ന . ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനത്തിൽ നിന്നുള്ള ഏതൊരു ഇളവിനും ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്," വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തിയും ഇതിനോടകം അടച്ചിരുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ പാകിസ്ഥാനെതിരെ ഒട്ടേറെ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.

indvspak

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) അന്വേഷണത്തിൽ ലഷ്കർ-ഇ-തൊയ്ബ, പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), പാക് സൈന്യത്തിന്റെ ചില വിഭാഗങ്ങൾ എന്നിവയ്ക്ക് പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചിരുന്നു. കാശ്മീർ റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്ന സംഘടന ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് നിഷേധിച്ചു. അതുപോലെ തന്നെ പാകിസ്ഥാനും തങ്ങൾക്കെതിരായ ആരോപണം തള്ളുകയാണ്.

പാകിസ്ഥാനെതിരെ ഇന്ത്യ ഇതുവരെ സ്വീകരിച്ച പ്രധാന നടപടികൾ

സിന്ധു നദീജല കരാർ റദ്ദാക്കി: 1960-ലെ സംബന്ധിച്ച് സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ ഇതിനെ "യുദ്ധസമാനം" എന്നാണ് വിശേഷിപ്പിച്ചു.

വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടി: ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിലെ ഏക വ്യാപാര പാതയായ പഞ്ചാബിലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് അടച്ചു.

വിസ റദ്ദാക്കി: എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും നൽകിയ വിസകൾ (SAARC വിസ ഉൾപ്പെടെ) റദ്ദാക്കി. പാകിസ്ഥാൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു. മെഡിക്കൽ വിസകൾ ഏപ്രിൽ 29 വരെ സമയം നൽകിയിരുന്നു.

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി: പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പെർസോണ നോൺ ഗ്രാറ്റ (persona non grata) ആയി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ഹൈക്കമ്മിഷനുകളിലെ ജീവനക്കാരുടെ എണ്ണം 55-ൽ നിന്ന് 30 ആയി കുറച്ചു.

വ്യോമപാത നിരോധനം: പാകിസ്ഥാൻ എയർലൈനുകൾക്ക് ഇന്ത്യൻ വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതിനു മുമ്പ് പാകിസ്ഥാൻ ഇന്ത്യൻ എയർലൈനുകൾക്ക് തങ്ങളുടെ വ്യോമമേഖലയിൽ വിലക്കേർപ്പെടുത്തിയിരുന്നു.

സോഷ്യൽ മീഡിയ നിരോധനം: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫിന്റെ യൂട്യൂബ് ചാനൽ, നടൻ ഫവാദ് ഖാൻ, ഗായകൻ ആതിഫ് അസ്‌ലം, മഹിറ ഖാൻ, ഹനിയ അമീർ, സനം സയീദ്, അലി സഫർ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു.

സിനിമാ നിരോധനം: പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച 'അബിർ ഗുലാൽ' എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+