പാകിസ്താന്‍ ഭയക്കുന്നു, അത്താരി ബോര്‍ഡറില്‍ സ്ഥാപിച്ച ഇന്ത്യന്‍ പതാകയില്‍ ഒളിക്യാമറ!
ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പതാക അത്താരി ബോര്‍ഡറില്‍ സ്ഥാപിച്ചത് ഇന്ത്യയ്ക്ക് ഒളിക്യാമറ വെച്ച് നിരീക്ഷിക്കാനാണെന്ന് പാകിസ്താന്‍. പാകിസ്താനിലെ ലാഹോറില്‍ നിന്ന് നോക്കിയാല്‍ കാണുന്ന പതാക 365 അടി...
അമൃത്സര്‍; ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പതാക അത്താരി ബോര്‍ഡറില്‍ സ്ഥാപിച്ചത് ഇന്ത്യയ്ക്ക് ഒളിക്യാമറ വെച്ച് നിരീക്ഷിക്കാനാണെന്ന് പാകിസ്താന്‍. പാകിസ്താനിലെ ലാഹോറില്‍ നിന്ന് നോക്കിയാല്‍ കാണുന്ന പതാക 365 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പതാക സ്ഥാപിച്ചത് ഇന്ത്യന്‍ മണ്ണിലാണെന്നും യാതൊരു അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഇത് എതിരല്ലെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.
120 അടി ഉയരവും 80 അടി വീതിയുമുള്ള പതാക 360 അടി ഉയരമുള്ള കൊടിമരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 125 കിലോ ഭാരമുള്ള പതാക പാരച്യൂട്ട് നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാത്രിയിലും വളരെ ദൂരത്ത് നിന്നും പതാക കാണാം. അതിന് വേണ്ടി എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് മൊത്തം നിര്‍മ്മാണ ചെലവ്.

അമൃത്സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റാണ് പതാകയുടെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പതാകയുടെ സംരക്ഷണവും മറ്റും ചെയ്യുന്നത് അതിര്‍ത്തി സേനയായിരിക്കും. നേരത്തെ റാഞ്ചിയില്‍ സ്ഥാപിച്ച 300 അടി ഉയരത്തിലുള്ള പതാകയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പതാക. എന്നാല്‍ പുതിയ പതാക സ്ഥാപിച്ചതോടെ റാഞ്ചി പതാകയുടെ റെക്കോര്‍ഡാണ് പഴങ്കതയായത്.
പതാക സ്ഥാപിച്ചതിന് ശേഷം സൈന്യത്തിന്റെ വൈകിട്ടുള്ള ബീറ്റിങ് റിട്രീറ്റ് പരേഡ് നിരീക്ഷിക്കാന്‍ നിരവധി ടൂറിസ്റ്റുകളാണ് അവിടെയെത്തുന്നത്.












Click it and Unblock the Notifications