കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന് പണി കിട്ടി തുടങ്ങി! വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

  • By
Google Oneindia Malayalam News

ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി വിവിധ രാജ്യങ്ങളില്‍ നിന്ന് പരാതി ഉയരുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

cyber-attack5-04-150182550

പാക്കിസ്ഥാനില്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയ, സൗദി അറേബ്യ, യുകെ, നെതര്‍ലാന്‍റ് എന്നിവിടങ്ങളില്‍ നിന്നുള്ള പാക്കിസ്ഥാനികള്‍ക്ക് സൈറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഹാക്കിങ്ങിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

പുല്‍വാമയില്‍ വ്യാഴാഴ്ചയാണ് ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവന്‍ നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. ആക്രമണത്തില്‍ പാക്കിസ്ഥാന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു.

English summary
Pakistan foreign ministry's website hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X