കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ചൈനയുടെ സൈനിക സഹായം, ഇന്ത്യയെ ലക്ഷ്യമിട്ട്, പാകധീന കശ്മീരില്‍ സംഭവിക്കുന്നത് ഇതാണ്!!

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും ഇന്ത്യക്കെതിരെയുള്ള നീക്കങ്ങള്‍ ചൈന അവസാനിപ്പിക്കുന്നില്ല. രഹസ്യമായി അവര്‍ പാകിസ്താനെ കൂട്ടുപിടിച്ച് പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. നേരത്തെ ചൈന, പാകിസ്താനെ സഹായിക്കുന്നതിന് തെളിവൊന്നും ഇല്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. പാകിസ്താന്റെ സൈനിക ബലവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ ചൈന എല്ലാ വിധ സഹായങ്ങളും നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളും ഇത് ശരിവെക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

1

പാക് അധീന കശ്മീരില്‍ രഹസ്യ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം. ചൈനയുടെയും പാകിസ്താന്റെയും സൈന്യം കൂടുതല്‍ കരുത്ത് കാണിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാകധീന കശ്മീരില്‍ മിസൈല്‍ സംവിധാനം ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ സ്ഥാപിക്കുന്നതായി റോയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ കൂടിയാണ്. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയും പാകിസ്താന്‍ സൈന്യവും ചേര്‍ന്നാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വ്യോമയാന മിസൈല്‍ ഇന്‍സ്റ്റാളേഷന് പ്രവര്‍ത്തനങ്ങളാണ് നടന്നത്. പാകധീന കശ്മീരിലെ ലസഡാന ധോക്കിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പാകിസ്താന്റെ 130 സൈനികരോളം ഇവിടെയുണ്ടെന്നാണ് റോ നല്‍കുന്ന റിപ്പോര്‍ട്ട്. 40 ഓളം സാധാരണക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. മിസൈല്‍ നിര്‍മാണങ്ങളുടെ കണ്‍ട്രോള്‍ റൂം പാകിസ്താന്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്താണ് ഉള്ളത്. ബാഗ് ജില്ലയിലാണ് ആസ്ഥാനം. ഇന്ത്യ ഈ നിര്‍മാണ പ്രവര്‍ത്തനത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പത്ത് ചൈനീസ് സൈനികരും ഇവിടെയുണ്ട്. മൂന്ന് ഓഫീസര്‍മാര്‍ ഇതിലുണ്ട്. കണ്‍ട്രോള്‍ റൂമിലാണ് ഇവരുള്ളത്. ഝലം ജില്ലയിലെ ചിനാരിയിലും സമാനമായ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഹാത്തിയന്‍ ബാല ജില്ലയിലെ ചാക്കോത്തിയിലും നിര്‍മാണം നടക്കുന്നുണ്ട്.

നേരത്തെ പാകിസ്താന്‍ സൈന്യം സീനിയര്‍ ഓഫീസറെ തന്നെ ബെയ്ജിംഗിലെ ആസ്ഥാനത്ത് നിയമിച്ചിരുന്നു. ഇത് ഇരു സൈന്യവും തമ്മിലുള്ള ശക്തമായ സഹകരണത്തിന് വേണ്ടിയാണ്. ഫെബ്രുവരിയില്‍ പാകിസ്താന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് യുദ്ധക്കപ്പലും ഇന്ത്യന്‍ നാവിക സേന കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇത് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് വളരെ അടുത്തായിയിരുന്നു. നാവിക ഉപകരണങ്ങള്‍ സജ്ജമാക്കാനും ചൈന പാകിസ്താനെ സഹായിക്കുന്നുണ്ട്. അന്തര്‍വാഹിനികള്‍ അടക്കം ചൈന കൈമാറുന്നുണ്ട്. ചൈനയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി സൈനിക സഹകരണം ശക്തമാണെന്ന് വ്യോമസേന ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബാദുരിയ പറഞ്ഞിരുന്നു.

ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!

Recommended Video

cmsvideo
Defence ministry deleted all files related to china from website | Oneindia Malayalam

English summary
pakistan getting help from china on increasing military capacity, india on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X