കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും രഹസ്യചിത്രങ്ങള്‍ ചോര്‍ത്തി!പിന്നില്‍ പാകിസ്ഥാന്‍ സ്വദേശി

പെണ്‍കുട്ടികളുടെ ആപ്പിള്‍, ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ്, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Google Oneindia Malayalam News

മുംബൈ: സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് പൂണെ പോലീസ്. പതിനഞ്ചോളം പെണ്‍കുട്ടികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. യുവമോഡലുകള്‍ ഉള്‍പ്പെടെ ഏകദേശം അറുപതോളം പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.

പെണ്‍കുട്ടികളുടെ ആപ്പിള്‍, ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ്, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലുകളായ യുവതികളുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്ക് ചെയ്തിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്നുള്ള അജ്ഞാതനായ ഹാക്കറാണ് ഇതിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

കെണിയില്‍പ്പെട്ടത് അറുപതോളം പെണ്‍കുട്ടികള്‍...

കെണിയില്‍പ്പെട്ടത് അറുപതോളം പെണ്‍കുട്ടികള്‍...

പൂണെയിലെ അറുപതോളം പെണ്‍കുട്ടികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ആപ്പിള്‍, ഇമെയില്‍ അക്കൗണ്ടുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ രഹസ്യചിത്രങ്ങളും ഹാക്കര്‍ ചോര്‍ത്തിയിട്ടുണ്ട്. പതിനഞ്ച് യുവതികള്‍ മാത്രമാണ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുള്ളത്.

ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍...

ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍...

മോഡലായ യുവതിക്ക് തന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും വന്ന മെസേജില്‍ ഒരു ലിങ്കുണ്ടായിരുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഫേസ്ബുക്കില്‍ അപരിചതരുടെ മെസേജുകള്‍ ഒഴിവാക്കണമെന്നും, മെസേജായ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നുമാണ് സൈബര്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

പാകിസ്ഥാനില്‍ നിന്നും...

പാകിസ്ഥാനില്‍ നിന്നും...

അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍ ഒരു യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്.

പ്രചരിപ്പിക്കുന്നു...

പ്രചരിപ്പിക്കുന്നു...

തന്റെ രഹസ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഒരു യുവതി പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ ഐഡികളുണ്ടാക്കിയും പേജുകളിലൂടെയുമാണ് രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഫേസ്ബുക്കുമായി ബന്ധപ്പെട്ടു...

ഫേസ്ബുക്കുമായി ബന്ധപ്പെട്ടു...

സംഭവം വിവാദമായതോടെ സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പലരുടെയും ആപ്പിള്‍ ഫോണുകള്‍ നിലവില്‍ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് സൈബര്‍ പോലീസ് അറിയിച്ചിരിക്കുന്നത്.

English summary
Pakistan’ hacker targets aspiring models from Pune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X