കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് നുഴഞ്ഞുകയറ്റം വർധിച്ചു; 285 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍, ആളപായം കൂടുതലും പാകിസ്താന്!!

ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലേക്കുള്ള പാക് നുഴഞ്ഞു കയറ്റം വർധിച്ചെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി. ലോക്സഭയിൽ സംസാരിക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കിഴക്കന്‍ അതിര്‍ത്തില്‍ ആധിപത്യം സൃഷ്ടിക്കാനും ആഘാതമുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. അതേസമയം അതിർത്തിയിലുണ്ടായ സംഘർഷങ്ങലിൽ ആളപായം കുടുതലുണ്ടായത് പാകിസ്താന്റെ ഭാഗത്താണെന്നും പ്രതിരോധ മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ മനസിലാക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ടാകുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ നിയന്ത്രണ രേഖക്ക് സമീപം 285 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ‌

സംഘർഷം വളരെ കൂടുതൽ

സംഘർഷം വളരെ കൂടുതൽ

ഈ വർഷം ഇതുവരം വെടി നിർത്താൽ കരാർ ലംഘിച്ചത് 285 പ്രാവശ്യാണെങ്കിൽ 2016ല്‍ മൊത്തം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ 228 മാത്രമായിരിന്നു. എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

തുടർ പ്രവർത്തനം

തുടർ പ്രവർത്തനം

പ്രതിരോധം എന്നത് ഒരു തുടര്‍പ്രവര്‍ത്തനമാണ്. ദേശീയ താല്പര്യം മുന്‍ നിര്‍ത്തി അതിര്‍ത്തി സംരക്ഷണം സംബന്ധിച്ച് സര്‍ക്കാര്‍ നിരന്തരം വിശകലനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.

നുഴഞ്ഞുകയറ്റ മേഖലകളിൽ കൂടുതൽ സജീകരണങ്ങൾ

നുഴഞ്ഞുകയറ്റ മേഖലകളിൽ കൂടുതൽ സജീകരണങ്ങൾ

റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ മനസിലാക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ മുതലായവനിർമ്മിച്ച് ജമ്മു കശ്മീർ അതിർത്തിയിൽ നുഴഞ്ഞു കയറ്റ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

അതേസമയം ജമ്മു കശ്മീരിലെ അനന്തനാഗില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വെള്ളിയാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടെ ഒരു സാധാരണക്കാരനും മരിച്ചിരുന്നു.

മൂന്ന് തീവ്രവാദികൾ

മൂന്ന് തീവ്രവാദികൾ

മൂന്ന് തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ അനന്തനാഗിലെ ഹെര്‍പോര മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു.

രണ്ട് പേർ രക്ഷപ്പെട്ടു

രണ്ട് പേർ രക്ഷപ്പെട്ടു

അര്‍ദ്ധരാത്രിയോടെ സൈന്യത്തിനു നേരെ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ഭീകരര്‍ രക്ഷപ്പെട്ടു.

യാവര്‍ നിസാര്‍ ഷെര്‍ഗുജ്രി

യാവര്‍ നിസാര്‍ ഷെര്‍ഗുജ്രി

അനന്തനാഗ് സ്വദേശി അല്‍ഗാസി എന്ന യാവര്‍ നിസാര്‍ ഷെര്‍ഗുജ്രി (30) ആണ് കൊല്ലപ്പെട്ടതെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഒരു മാസം മുന്‍പാണ് ഇയാള്‍ ഹിസ്ബുള്‍ മുജാഹിദില്‍ അംഗമായത്.

English summary
Pakistan has increased attempts to push terrorists into Jammu and Kashmir through the border but there is a high number of casualties on their side, Defence Minister Arun Jaitley said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X