Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രിയായാല്‍.. ലാലു ബോംബ് കഥകള്‍ ഇങ്ങനെ....

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണ് മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നാണ് ലാലു പ്രസാദ് പറയുന്നത്. താനായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കില്‍ പാകിസ്താന്റെ അണു ബോംബിന് ലാലു ബോംബിലൂടെ മറുപടി കൊടുക്കുമായിരുന്നു.

ഈ സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് - ലാലു കളിയാക്കി. ഇവര്‍ ഒരിക്കലും രാജ്യത്തെ രക്ഷിക്കില്ല. നേരത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലാലു പ്രസാദ് യാദവ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ആഴ്ച ബിഹാറിലെത്തി വന്‍ പാക്കേജ് പ്രഖ്യാപിച്ച മോദിയെ കളിയാക്കി ലാലു നടത്തിയ പ്രസംഗം വൈറലായിരുന്നു. 125 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച മോദിയെ അനുകരിക്കുകയായിരുന്നു ലാലു.

lalu-prasad-yadav-7

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുടെ സ്വരവുമായി പാക് സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസീസ് രംഗത്തെത്തിയിരുന്നു. ഞങ്ങളും ആണവശക്തിയുള്ള രാജ്യമാണ്. ഞങ്ങളെ എങ്ങനെ സുരക്ഷിതരാക്കി വെക്കണം എന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു അസീസിന്റെ വാക്കുകള്‍ - ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ലാലു പ്രസാദ് യാദവ് ലാലു ബോംബുമായി രംഗത്ത് വന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+