കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ കടന്നു; ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു, വീഡിയോ പുറത്ത്

Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താനി ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമമേഖലയില്‍ കടന്നു. ഇന്ത്യന്‍ സൈന്യം വെടിവച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

അല്‍പ്പനേരം പാകിസ്താന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പറക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 30 സെക്കന്റ് വീഡിയോ ആണ് പുറത്തുവിട്ടത്. വെള്ള നിറത്തിലുള്ള പാകിസ്താനി ഹെലികോപ്റ്ററാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നതെന്ന് സൈനിക വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

ftg

കശ്മീരിലെ നിയന്ത്രണ രേഖയിലുള്ള ഗുല്‍പൂരിലാണ് ഹെലികോപ്റ്റര്‍ കണ്ടത്. ഉടനെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പ് ശക്തമായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ പാകിസ്താനിലേക്ക് തിരിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് പാകിസ്താന്‍ ഹെലികോപ്റ്ററിന്റെ അതിര്‍ത്തി ലംഘനം. പാകിസ്താനെതിരായ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമില്‍ പ്രതികരിച്ചിരുന്നു.

സമാധാനം ആഗ്രഹിച്ചാണ് ഇന്ത്യയുടെ നീക്കമെന്നും ഇന്ത്യ എപ്പോഴും സമാധാനത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം ഹനിക്കുന്ന യാതൊരു നീക്കവും വച്ചുപൊറുപ്പിക്കില്ല. സമാധാനം തകര്‍ക്കാന്‍ നോക്കുന്ന ശക്തികള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും മോദി പറഞ്ഞു.

പാകിസ്താനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം കഴിഞ്ഞിരിക്കെയാണ് പുതിയ സംഭവം. മറ്റൊരു സുപ്രധാന സംഭവം കൂടി അതിര്‍ത്തിയില്‍ നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ സംഘര്‍ഷ കലുഷിതമായിരിക്കെയാണ് പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നത്.

English summary
Pakistan helicopter violates Indian airspace in Jammu and Kashmir’s Poonch sector: Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X