കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് പാകിസ്താന്റെ ഭീഷണി; കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനം തുറന്ന് കാട്ടും

  • By അക്ഷയ്‌
Google Oneindia Malayalam News

ജനീവ: ജമ്മു കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും ഇത് ലോകശ്രദ്ധയില്‍ എത്തിക്കുമെന്നും പാകിസ്ഥാന്റെ ഭീഷണി. പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും പാകിസ്താന്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ ഭീഷണി.

കഴിഞ്ഞ ദിവസം ആണ് ബലൂചിസ്ഥാന്‍ വിഷയം ഇന്ത്യ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ചത്. ആദ്യമായാണ് ഇന്ത്യ യുഎന്നില്‍ ഈ വിഷയം അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെ കശ്മീര്‍ പ്രശ്‌നം പാകിസ്ഥാനും ഉന്നയിച്ചു. കശ്മീരില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണ് ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തികൊണ്ടു വരാനുള്ള ശ്രമമെന്ന് പാകിസ്ഥാന്‍ വിമര്‍ശിച്ചു.

India-Pak flag

1989 മുതല്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പാകിസ്ഥാന്‍ നല്‍കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. മനുഷ്യാവകാശങ്ങളുടെ പേരില്‍ ആശങ്ക ഉയര്‍ത്തി സ്വന്തം അതിര്‍ത്തി മോഹത്തെയും സര്‍ക്കാര്‍ അനുമതിയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെയും മറച്ചു പിടിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനമാണ് കശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇന്ത്യ പ്രതികരിച്ചു.

English summary
Pakistan hit against Kashmir problm in UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X