കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നില്‍ വിജയം നേടിയെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി.....ഇന്ത്യയില്‍ ഡോവല്‍ ഭരണമെന്ന് ഖുറേഷി

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി ചര്‍ച്ച ചെയ്തതിലൂടെ പാകിസ്താന്‍ വിജയം നേടിയതായി വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. കഴിഞ്ഞ 50 വര്‍ഷത്തോളം രക്ഷാ സമിതി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതുണ്ടായതോടെ വലിയ വിജയമാണ് പാകിസ്താന്‍ നേടിയിരിക്കുന്നത്. കശ്മീര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയതായും ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.

1

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്‌റുവിന്റെ ഇന്ത്യയെ കൂഴിച്ച് മൂടിയിരിക്കുകയാണ്. ഇപ്പോള്‍ ഡോവല്‍ ഭരണത്തിന് കീഴിലാണ് ഇന്ത്യയുടെ നയങ്ങള്‍ രൂപീകരിക്കുന്നതെന്നും ഖുറേഷി ആരോപിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് ഉന്നത തല കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഷാ മഹമ്മൂദ് മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് പാകിസ്താന്റെ തീരുമാനമെന്നും ഖുറേഷി പറഞ്ഞു.

അതേസമയം കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കങ്ങളെല്ലാം പാളിയെങ്കിലും വലിയ വിജയമായിട്ടാണ് പാകിസ്താന്‍ ഇതിനെ വിലയിരുത്തിയത്. ആണവ കേന്ദ്രമാണ് കശ്മീര്‍. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന ഗൗരവത്തോടെ കാണേണ്ടതാണെന്ന് പാകിസ്താന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആണവ നയം വേണ്ടി വന്നാല്‍ മാറ്റുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഭാവിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ആസിഫ് നല്‍കിയത്. അതേസമയം കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാകിസ്താന്‍ നിലപാടിനെ പിന്തുണച്ചെന്ന് ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു.

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാപ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

English summary
pakistan hits out at modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X