ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പാകിസ്താന്റെ സൈനികാഭ്യാസം; ഇരു രാജ്യങ്ങളും യുദ്ധത്തിനരികെ!
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ നഗരത്തിനടുത്താണ് പാകിസ്താന്റെ നീക്കം
ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് സൈനികാഭ്യാസവുമായി പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പാകിസ്താന്റെ സൈനികാഭ്യാസം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ നഗരത്തിനടുത്താണ് പാകിസ്താന്റെ നീക്കം.
പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അഥിതിയായെതത്തിയ സൈനിക അഭ്യാസത്തിന് പാക് സൈനിക തലവന്‍ റഹീല്‍ ഷറീഫിന്റെയും സാന്നിധ്യത്തിലായിരുന്നു സൈനികാഭ്യാസം. നേരത്തെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള തിരിച്ചടി ഭയന്ന പാകിസ്താന്‍ അതിര്‍ത്തിയില്‍ സൈനിക വിദ്യാഭ്യാസം വര്‍ധിപ്പിച്ചിരുന്നു.

നിയന്ത്രണ രേഖയില്‍
പാക് സൈന്യത്തിന് പുറമേ ഹെലികോപ്റ്റര്‍, ഗണ്‍ ഷിപ്പുകള്‍ എന്നിവയും നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. നിയന്ത്രണ രേഖയ്ക്കടുത്ത് ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഈ അപ്രതീക്ഷിത നീക്കം.

എന്തിനും തയ്യാറെന്ന് പാകിസ്താന്‍
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ എന്തിനും തയ്യാറാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ളതെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പാകിസ്താന്റേത് നിഷ്‌ക്രിയത്വമല്ല
ഇന്ത്യയുടെ നീക്കത്തില്‍ പാകിസ്താന്‍ തിരിച്ചടിക്കാത്തത് കഴിവുകേടായി കാണരുതെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് താക്കീത് നല്‍കിയതിന് പിന്നാലെയാണ് സൈനിക ബലം പ്രദര്‍ശിപ്പിക്കുന്നതിനായി പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കം.

കശ്മീര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാന്‍
കശ്മീരി ജനത അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാകിസ്താന്‍ ഉന്നയിക്കുന്ന ആരോപണം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഉറി ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഇന്ത്യ പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. പാകിസ്താന് ഇന്ത്യയില്‍ നിന്ന് നേരിടേണ്ടിവന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍
ഇന്ത്യ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതോടെ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സൈനിക അഭ്യാസം. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ച പാകിസ്താന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications